Connect with us

Kannur

ഹജ്ജ് : ഈ മാസം 30 വരെ അപേക്ഷിക്കാം

Published

on

Share our post

2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകർ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.


Share our post

Kannur

ഇത്‌ പ്ലസ്‌ വൺ അല്ല നമ്പർ വൺ

Published

on

Share our post

കണ്ണൂർ:വിവരസാങ്കേതികവിദ്യ ലോകത്തിന്റെ സ്‌പന്ദനമാവുന്ന കാലത്ത്‌ പയ്യാവൂർ സേക്രട്ട്‌ ഹാർട്ട്‌ എച്ച്‌എസ്‌എസിലെ മിടുക്കർ വികസിപ്പിച്ചെടുത്തത്‌ ചില്ലറ സംഭവമല്ല. സ്‌കൂളിലെ നാഷണൽ സർവീസ്‌ സ്‌കീമിനു വേണ്ടി ഒരു കിടിലൻ വെബ്‌സൈറ്റ്‌. എൻ.എസ്‌.എസ്‌ വളന്റിയർമാരായ പ്ലസ്‌ വൺ വിദ്യാർഥികൾ എങ്ങനെ ഒരു വെബ്‌സൈറ്റ്‌ നിർമിച്ചുവെന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. കാരണം കാലത്തിന്‌ മുമ്പേ അറിവിന്റെ ലോകത്തേക്ക്‌ പറക്കുന്ന പുതുതലമുറയാണിതെന്ന്‌ ഈ മിടുക്കർ ലോകത്തോട്‌ വിളിച്ചുപറയുകയാണ്‌.
സ്‌കൂളിലെ എൻഎസ്‌എസ്‌ പ്രവർത്തനങ്ങൾ ലോകത്തെ അറിയിക്കുകയാണ്‌ വെബ്‌സൈറ്റിന്റെ ലക്ഷ്യം. nss.shhss.payyavoor.in ആണ്‌ വെബ്‌സൈറ്റിന്റെ വിലാസം. കംപ്യൂട്ടർ പ്രോഗ്രാമിങ്‌ സ്വന്തമായി പഠിച്ചാണ്‌ വിദ്യാർഥികളുടെ സംഘം വെബ്‌സൈറ്റ്‌ നിർമിച്ചത്‌. ഐടി അധ്യാപകരായ ഷൈബു, ബോണി എന്നിവരാണ്‌ മാർഗനിർദേശം നൽകിയത്‌. ചുരുങ്ങിയ മാസങ്ങളെടുത്ത്‌ പൂർത്തിയാക്കിയ വെബ്‌സൈറ്റ്‌ എൻഎസ്‌എസ്‌ ദിനമായ സെപ്‌തംബർ 24നാണ്‌ പ്രിൻസിപ്പൽ ബിനോയ്‌ ലോഞ്ച്‌ ചെയ്‌തത്‌.

അണിയറയിൽ പത്താംക്ലാസ്സുകാരുടെ ഐടി കമ്പനി

പത്താം ക്ലാസുകാരായ രണ്ട്‌ പേർ തുടങ്ങിയ കോഡ്‌ കേവ്‌ എന്ന ഫ്രീലാൻസ്‌ ഐടി കമ്പനിയാണ്‌ ഈ വെബ്‌സൈറ്റ്‌ നിർമിക്കാൻ സഹായകമായത്‌. പയ്യാവൂർ സേക്രഡ്‌ ഹാർട്ട്‌ സ്‌കൂളിലെ പ്ലസ്‌ വൺ വിദ്യാർഥി ശ്രാവൺ നാരായണനും ഇരിയണ്ണി ജിവിഎച്ച്‌എസ്‌എസ്‌ പ്ലസ്‌വൺ വിദ്യാർഥി ശ്രീനന്ദും ചേർന്ന്‌ കഴിഞ്ഞവർഷം തുടങ്ങിയ സ്‌റ്റാർട്ട്‌അപ്പാണിത്‌. കംപ്യൂട്ടർ കോഡിങ്‌ പരിശീലനത്തിനും വെബ്‌സൈറ്റ്‌ നിർമാണത്തിനും സഹായിക്കുന്ന സ്‌റ്റാർട്ട്‌ അപ്‌ സോഫ്‌റ്റ്‌വെയർ എൻജിനിയർമാർ നിർമിക്കുന്ന നിലവാരത്തിലാണ്‌ ഈ മിടുക്കർ തയ്യാറാക്കിയത്‌. ശ്രാവൺ കമ്പനിയുടെ സിഇഒയും ശ്രീനന്ദ്‌ ചീഫ്‌ മാർക്കറ്റിങ്‌ ഓഫീസറുമാണ്‌. ഇവരുടെ കൂട്ടുകാരൻ ഇർഷാദാണ്‌ ചീഫ്‌ ടെക്‌നിക്കൽ ഓഫീസർ.


Share our post
Continue Reading

Kannur

ദസറ: ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നികുതി ഇളവ്

Published

on

Share our post

ദസറ ആഘോഷത്തില്‍ പങ്കെടുക്കാൻ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മൈസൂരുവിലെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളെ പെർമിറ്റ് നികുതിയില്‍നിന്ന് ഒഴിവാക്കുമെന്ന് കർണാടക ഗതാഗത വകുപ്പ് അറിയിച്ചു.ഈ മാസം 12ന് ആഘോഷം അവസാനിക്കുന്നതുവരെ ഇത് പ്രാബല്യത്തിലുണ്ടാകും. മൈസൂരു നഗരത്തിലേക്കും സമീപത്തെ ശ്രീരംഗപട്ടണ താലൂക്കിലേക്കും പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവ് ബാധകം.


Share our post
Continue Reading

Kannur

കണ്ണൂർ-തലശ്ശേരി റൂട്ടിൽ ബസ് സമരം 22 മുതൽ

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകൾ 22 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു.കണ്ണൂർ ബൈപ്പാസ് പണി പൂർത്തിയാകുമ്പോൾ കണ്ണൂരിൽ നിന്ന് തോട്ടട നടാൽ വഴി ഓടുന്ന ബസുകൾക്ക് നേരിട്ട് സർവീസ് റോഡിൽ പ്രവേശിക്കാൻ കഴിയാതെ ചാല അമ്പലം വരെ ഓടി തിരിച്ചുവരുമ്പോൾ ഏഴ് കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരും.20 മിനുട്ടോളം കൂടുതൽ സമയവും എടുക്കും. ഇത് കാരണം ബസ് ഉടമകൾക്കും തൊഴിലാളികൾക്കും യാത്രക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം ആകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.


Share our post
Continue Reading

IRITTY2 hours ago

സന്ദർശകരുടെ മനം കുളിർപ്പിച്ച് ആറളം ഫാമിലെ പൂക്കൾ

Kerala2 hours ago

12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്

KETTIYOOR2 hours ago

പൊട്ടിപ്പൊളിഞ്ഞ് അടക്കാത്തോട് റോഡ്

Kerala2 hours ago

നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

Kannur3 hours ago

ഇത്‌ പ്ലസ്‌ വൺ അല്ല നമ്പർ വൺ

Kerala3 hours ago

കൈയിലുള്ള പണം അഞ്ചിരട്ടിയാക്കാം ; പുതിയ സൈബർ തട്ടിപ്പ്

Kerala4 hours ago

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Social4 hours ago

ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുമായി പുതിയ ഐ.ഒ.എസ് അപ്‌ഡേറ്റ് വരുന്നു; തിയ്യതി, പുതിയ ഫീച്ചറുകള്‍

Kerala5 hours ago

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്: അപേക്ഷാ തീയതി നീട്ടി

Kannur5 hours ago

ദസറ: ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നികുതി ഇളവ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!