വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കണം; അഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധി

Share our post

വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വയനാട് സന്ദര്‍ശിച്ച് വയനാടിന്റെ സൗന്ദര്യം അനുഭവിക്കാനും ടൂറിസം പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാര്‍ഗം പുനര്‍നിര്‍മിക്കാനും സഹായിക്കണമെന്നാണ് രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചത്.ഉരുള്‍പൊട്ടല്‍ ദുരന്തം വയനാട്ടിലെ മുണ്ടക്കൈ പ്രദേശത്തെമാത്രമാണ് ബാധിച്ചതെങ്കിലും വയനാടിനെയാകെ ബാധിച്ചെന്ന തെറ്റിദ്ധാരണയ്ക്ക് കാരണമായെന്നും ഇത് വയനാട്ടിലേക്കുള്ള വിനോദസഞ്ചാരത്തില്‍ വലിയ ഇടിവിന് കാരണമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ടൂറിസത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഒട്ടേറെയാളുകള്‍ വയനാട്ടിലുണ്ട്.വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും വയനാട് സന്ദര്‍ശിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുമായും നടത്തിയ വെര്‍ച്വല്‍ മീറ്റിങ്ങിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!