വനിതാ സൈക്കോളജിസ്റ്റ് ഒഴിവ്

Share our post

കണ്ണൂർ: ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഹോമിയോ) കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം പ്രോജക്ടിൽ വനിതാ സൈക്കോളജിസ്റ്റ് തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.അടിസ്ഥാന യോഗ്യത എംഎസ്സി സൈക്കോളജി/എംഫിൽ/എംഎസ്സി ക്ലിനിക്കൽ സൈക്കോളജി. സെപ്റ്റംബർ 25 ന് 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസ്(ഹോമിയോ)സിവിൽ സ്റ്റേഷൻ, എഫ് ബ്ലോക്ക്, രണ്ടാം നില, കണ്ണൂരിൽ കൂടിക്കാഴ്ച നടത്തും.ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം.PH: 04972 711726


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!