കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ഡ്രൈവർ ഒഴിവ്

പരിയാരം:കണ്ണൂർ ഗവണ്മെൻ്റ് ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.എസ്.എസ്.എൽ.സി വിജയം, എച്ച്.ഡി.വി ലൈസൻസ്, അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.ആംബുലൻസ്, ബസ് എന്നിവ ഓടിക്കുന്നതിന് പ്രാവീണ്യം വേണം. പ്രായം 50 കവിയരുത്. അഭിമുഖം 23-ന് പകൽ 11-ന് ആസ്പത്രി സൂപ്രണ്ട് ഓഫീസിൽ.