നീലഗിരിയില്‍ നീലക്കുറിഞ്ഞി പൂത്തു; പക്ഷെ, കാണാന്‍ പോയാല്‍ പണികിട്ടും

നീലഗിരിയില്‍ നീലവസന്തം സമ്മാനിച്ച് പൂത്തുലഞ്ഞുനില്‍ക്കുന്ന നീലക്കുറിഞ്ഞി കാണാനെത്തുന്നത് വനപാലകര്‍ വിലക്കി. നീലഗിരിയിലെ ഏപ്പനാട് മലനിരയിലെയും പിക്കപതിമൗണ്ടിലെയും ചെരിവുകളിലാണ് നീലക്കുറുഞ്ഞി പൂത്തത്.വനപ്രദേശമായതിനാല്‍ അതിക്രമിച്ചുകയറിയാല്‍ പിഴ ഈടാക്കുമെന്നും വനംവകുപ്പധികൃതര്‍ അറിയിച്ചു.പന്ത്രണ്ടുവര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. അതിന്റെ ഉയരം 30 മുതല്‍ 60 സെന്റീമീറ്റര്‍വരെയാണ്. മൂന്നുവര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞിമുതല്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നവവരെ നീലഗിരിയിലുണ്ട്.