മകളുടെ ആൺ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തി

കൊല്ലം: കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണ് മരിച്ചത്. പിന്നാലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി.സുഹൃത്തുക്കളോടൊപ്പം എത്തിയ അരുണുമായി പ്രസാദ് സംഘർഷത്തിലായിരുന്നു. ഇതിനിടെ പ്രസാദ് അരുണിനെ കുത്തുകയായിരുന്നു.അരുണിനെ വിളിച്ച് വരുത്തിയതാണെന്നും മകളെ ശല്യംചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായെന്നും ഇരു വിഭാഗവും പറയുന്നു.