Connect with us

Kannur

സ്കൂ​ൾ ബ​സി​ൽ പെ​ൺ​കു​ട്ടി​ക്കു​നേ​രേ അ​തി​ക്ര​മം; വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

Published

on

Share our post

ച​ക്ക​ര​ക്ക​ൽ(കണ്ണൂർ): സ്കൂ​ൾ ബ​സി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു വി​ദ്യാ​ല​യ​ത്തി​ലെ ബ​സ് ഡ്രൈ​വ​റെയാ​ണ് പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി ച​ക്ക​ര​ക്ക​ൽ സി​ഐ ആ​സാ​ദ് ഇ​ന്നു രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് സ്കൂ​ൾ ബ​സി​ലെ യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​ർ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി.പെ​ൺ​കു​ട്ടി ഇ​ക്കാ​ര്യം അ​ധ്യാ​പ​ക​രോ​ട് പ​റ​യു​ക​യും സ്കൂ​ൾ അ​ധി​കൃ​ത​ർ എ​ട​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


Share our post

Kannur

ടേണിങ്‌ പോയിന്റ്‌ വിദ്യാഭ്യാസ എക്സ്പോ 14ന്‌ തുടങ്ങും

Published

on

Share our post

തളിപ്പറമ്പ്‌: വൈജ്ഞാനിക രംഗത്തെ നൂതന മുന്നേറ്റങ്ങൾ അടുത്തറിയാനും വിദ്യാഭ്യാസ മേഖലയുടെ മികവ് കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുന്നതിനുമുള്ള തളിപ്പറമ്പ് മണ്ഡലം ടേണിങ്‌ പോയിന്റ്‌ വിദ്യാഭ്യാസ എക്സ്പോ 14ന്‌ തുടങ്ങും. എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് മൂന്നാമത്‌ ടേണിങ്‌ പോയിന്റ്‌ വിദ്യാഭ്യാസ എക്സ്പോ സംഘടിപ്പിക്കുന്നത്. വ്യാഴം രാവിലെ പത്തിന്‌ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനാകും. സിനിമാതാരം അന്ന ബെൻ വിശിഷ്ടാതിഥിയാകും. ഉദ്ഘാടന ചടങ്ങിൽ സിനിമാതാരങ്ങളായ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, സംവിധായകൻ ഷെറി ഗോവിന്ദ് എന്നിവർ പങ്കെടുക്കും.
മണ്ഡലത്തിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകളിലെ 8000 കുട്ടികളും 1000 ലധികം രക്ഷിതാക്കളും വിവിധ സെഷനുകളിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി രജിസ്റ്റർചെയ്തു. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് അഭിരുചിക്കനുസരിച്ച് ഏത്കോഴ്സ് തെരഞ്ഞെടുക്കണം, ജോലിസാധ്യത എന്തൊക്കെ, ഏതെല്ലാം മേഖലയിൽ സ്കോളർഷിപ്പോടെ പഠിക്കാം, നൂതനമായ കോഴ്സുകൾ ഏതൊക്കെ, വിദ്യാർഥികളുടെ മുന്നേറ്റത്തിന് രക്ഷിതാക്കളുടെ ഉത്തരവാദിത്വം തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് ദിശാബോധം നൽകലാണ് ടേണിങ്‌ പോയിന്റ്‌. ഉന്നത ബിരുദദാരികൾക്ക്‌ തൊഴിൽ മേഖലകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാനും അനുയോജ്യമായ തൊഴിൽ മേഖല തെരഞ്ഞെടുക്കാനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും ടേണിങ്‌ പോയിന്റ്‌ ലക്ഷ്യമിടുന്നു.വിവിധ സർവകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ 20 സ്‌റ്റാളുകൾ എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ അവരുടെ അഭിരുചി മനസിലാക്കി ഏതൊക്കെ കോഴ്സുകൾ തെരഞ്ഞെടുക്കണമെന്നതിനുള്ള കംപ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ രണ്ടുദിവസവും നടക്കും.

വിദ്യഭ്യാസ സെമിനാറുകൾ

വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കുന്ന വിവിധ സെമിനാറുകളിൽ ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രശസ്തർ, അക്കാദമിക രംഗത്തെ വിദഗ്ധർ, കരിയർ രംഗത്തെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.14ന് പകൽ 11ന്‌ ‘സിവിൽ സർവീസ്’ വിഷയത്തിൽ സന്തോഷ് ബാബു ഐഎഎസ്‌, 11.30ന് ‘കോമേഴ്സ് ആൻഡ്‌ മാനേജ്മെന്റ്‌ സ്റ്റഡീസ്’ വിഷയത്തിൽ കരിയർഗുരു എം എസ് ജലീൽ, പകൽ രണ്ടിന്‌ മൂന്ന്‌ സെഷനുകളിലായി ‘സ്റ്റാർട്ടപ്പുകളും സംരംഭകത്വവും’ വിഷയത്തിൽ കേരള സ്റ്റാർട്ട് അപ് മിഷൻ സിഇഒ അനൂപ് അംബിക, പത്താംതരത്തിനുശേഷമുള്ള ഉപരിപഠന സാധ്യതകളെക്കുറിച്ച്‌ അൻവർ മുട്ടാഞ്ചേരി, ഉപരിപഠന മേഖലയിലെ സാമ്പത്തിക ആസൂത്രണവും വിദ്യാഭ്യാസ വായ്പ സാധ്യതകളും വിഷയത്തിൽ പി കെ അനിൽകുമാർ, എം കെ നിതിൻ എന്നിവർ ക്ലാസെടുക്കും. പകൽ 11 മുതൽ വൈകിട്ട് 3.30വരെ എൻജിനിയറിങ് കോളേജ് ലാബിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തും.

വെള്ളി രാവിലെ പത്തിന്‌ ഗുഡ് പാരന്റിങ് എന്ന വിഷയത്തിൽ മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്കരൻ, എൻജിനിയറിങ് കോഴ്സുകളും സാധ്യതകളും വിഷയത്തിൽ ഡോ. അരുൺ സുരേന്ദ്രൻ എന്നിവർ ക്ലാസെടുക്കും. 11.30 ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയത്തിൽ ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ഹെൽത്ത് സയൻസ് വിവിധ സാധ്യതകളെക്കുറിച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ടെക്നോളജി ഡയറക്ടർ ഡോ. ആശാ എസ് കുമാറും ക്ലാസെടുക്കും. പകൽ രണ്ടിന്‌ മൂന്ന് സെഷനുകളിൽ കോഴ്സുകളും മാറുന്ന തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ പ്രവീൺ പരമേശ്വർ, വിദേശരാജ്യങ്ങളിലെ ഉപരിപഠനം വിഷയത്തിൽ ഒഡെപെക് എംഡി കെ ആർ അനൂപ്, ഹ്യുമാനിറ്റീസ് – ഉപരിപഠന മേഖലകളെക്കുറിച്ച്‌ ജ്യോതിഷ് കുമാർ എന്നിവർ ക്ലാസുകൾ നയിക്കും.
വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ എംഎൽഎ, സമഗ്ര വിദ്യാഭ്യാസ പ്രൊജക്ട്‌ കൺവീനർ പി ഒ മുരളീധരൻ, സമഗ്രവിദ്യാഭ്യാസ പദ്ധതി കോ–-ഓഡിനേറ്റർ പി കെ രാജേഷ്‌, ആർഡിഡി ആർ രാജേഷ്‌കുമാർ, കെ സി സുനിൽ, പി പി ദിനേശൻ, ഡിപിഒ കെ വി ദീപേഷ്‌ എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

പഴശ്ശി ഡാം: ഷട്ടറടക്കും

Published

on

Share our post

കണ്ണൂർ: പഴശ്ശി സംഭരണിയിൽ ജല അതോറിറ്റി ജൽജീവൻ മിഷൻ പ്രവൃത്തികൾ പൂർത്തിയായി.തുടർന്ന് പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ അടച്ച് ജല സംഭരണം നടത്തും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനിയർ അറിയിച്ചു.


Share our post
Continue Reading

Kannur

ആഴക്കടല്‍ നീന്തി കീഴടക്കി ഭിന്നശേഷിക്കാരൻ ഷാജി

Published

on

Share our post

കണ്ണൂര്‍ : തിരയൊഴിയാത്ത മുഴുപ്പിലങ്ങാട് കടലിനെയും കടലിന് സമാന്തരമായി കടപ്പുറത്ത് തടിച്ച് കൂടിയ ജനസാഗരത്തെയും സാക്ഷിനിര്‍ത്തി ഭിന്നശേഷിക്കാരനായ ഷാജി പി നടത്തിയ സാഹസിക നീന്തല്‍ പ്രകടനം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി മാറി. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ ഷാജിയും അദ്ദേഹത്തോടൊപ്പം പ്രശസ്ത അത്‌ലറ്റ് മറിയ ജോസും സംഘവുമാണ് നീന്തലിനിറങ്ങിയത്. മുഴുപ്പിലങ്ങാട് തെറിമ്മല്‍ ഭാഗത്ത് നിന്നും ആരംഭിച്ച 3കിലോമീറ്റർ നീന്തി ശ്രീനാരായണ മന്ദിരം ബീച്ച് ഭാഗത്താണ് അവസാനിച്ചത്. തുടര്‍ന്ന് വൈകീട്ട് ആഴകടലില്‍ നിന്ന് ആരംഭിച്ച് കരയില്‍ അവസാനിച്ച ആഴക്കടല്‍ നീന്തലും ഷാജി പി വിജയകരമായി പൂര്‍ത്തീകരിച്ചു.

കായിക മത്സരങ്ങളില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക, ലഹരി ഉപയോഗങ്ങള്‍ക്കെതിരായ സന്ദേശം പകര്‍ന്ന് നല്‍കുക, നീന്തലിന്റെ ആരോഗ്യപരമായ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്, ആസ്റ്റര്‍ വളണ്ടിയേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ നടത്ത പരിപാടി കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസും വൈകീട്ട് നടന്ന പരിപാടി കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ ശ്രീ. സായി കൃഷ്ണ ഐ എ എസ്സും ഉദ്ഘാടനം ചെയ്തു.


Share our post
Continue Reading

IRITTY2 hours ago

മാണ്ഡ്യയിൽ വാഹനാപകടത്തിൽ മണിക്കടവ് സ്വദേശി മരിച്ചു; മൂന്നുപേർക്ക് ഗുരുതരം

PERAVOOR13 hours ago

സ്റ്റേജ് വർക്കേഴ്‌സ് യൂണിയൻ പേരാവൂർ ഏരിയ സമ്മേളനം

PERAVOOR13 hours ago

സംസ്ഥാന ഹാൻഡ് ബോൾ ; പേരാവൂർ സ്വദേശിനി റന ഫാത്തിമക്ക് വെള്ളി മെഡൽ

Kerala15 hours ago

കൊക്കോ വില വീണ്ടും ഉയരുന്നു; ഗുണം കിട്ടാതെ കര്‍ഷകര്‍

Kerala15 hours ago

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല: ഹൈക്കോടതി

KELAKAM16 hours ago

കൊ​ട്ടി​യൂ​രി​ൽ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

Kerala16 hours ago

മുൻ മന്ത്രി എം.ടി.പത്മ അന്തരിച്ചു

India16 hours ago

ഹലാൽ ഭക്ഷണം ഇനി മുതൽ മുസ്ലീം യാത്രക്കാർക്ക് മാത്രം; അടിമുടി മാറ്റവുമായി എയർ ഇന്ത്യ

India16 hours ago

സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആർത്തവ ശുചിത്വ നയം അംഗീകരിച്ചു; സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

Kerala18 hours ago

മഴ കനക്കും, അടുത്ത മൂന്ന് ദിവസം ജാഗ്രത വേണം;വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!