ആത്മസൂത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ആത്മസൂത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദുവാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ തന്നെ ഒന്നാം സ്ഥാനത്തുള്ള ആത്മസൂത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തതില്‍ എല്ലാ സന്തോഷവും മന്ത്രി അറിയിച്ചു.ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഓഫീസ് ഓട്ടോമേഷന്‍, ഗ്രാഫിക് ഡിസൈനിങ് തുടങ്ങി നിരവധി പുതുതലമുറ കോഴ്‌സുകളിലൂടെ യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വൈവിധ്യം നല്‍കുന്ന സ്ഥാപനം കൂടിയാണ് ആത്മസൂത്ര.
പരമാവധി വിജ്ഞാന അധിഷ്ഠിത കോഴ്‌സുകള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുവാനുള്ള പരിശ്രമമാണ് ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ നടന്നുവരുന്നത്. കാലാനുസൃതമായ കോഴ്‌സുകള്‍, പ്രത്യേകിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്നുള്ളത് ഇന്നത്തെ കാലത്ത് സാമൂഹിക പുരോഗതിക്കനിവാര്യമാണ്. ഈ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ആത്മസൂത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് നിറഞ്ഞ ഹൃദയത്തോടെ ആശംസകള്‍ നേരുന്നു എന്ന് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി സംസാരിച്ചു.ആത്മസൂത്ര ഡയറക്ടര്‍മാരായ രാജീവ് ശങ്കര്‍, സിന്ധു നന്ദകുമാര്‍, വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്ത ഐവാന്‍ ജോസഫ്, ഗ്രാഫിക് ഡിസൈനിങ് ഹെഡ് സ്വാതി കൃഷ്ണന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.