ഷുക്കൂര്‍ വധക്കേസ്:പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതല്‍ ഹരജി തള്ളി

മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജന്റെയും മുൻ എം.എൽ.എ ടി.വി രാജേഷിന്റെയും വിടുതൽ ഹരജി എറണാകുളം സി.ബി.ഐ സ്‌പെഷ്യൽ കോടതി തള്ളി. വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 2023 ജനുവരിയിൽ ആയിരുന്നു പി ജയരാജനും ടി.വി രാജേഷും എറണാകുളം സി.ബി.ഐ സ്‌പെഷ്യൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹരജി നൽകിയത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി ജയരാജനും ടി.വി രാജേഷിനുമെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്.