Connect with us

Kerala

ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു

Published

on

Share our post

കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു. പള്ളിക്കൽ സ്വ​ദേശിനി സരസ്വതി അമ്മ(50)യെ ഭർത്താവ് സുരേന്ദ്രൻപിള്ളയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. സരസ്വതി അമ്മയുടെ കൈകൾ രണ്ടും കയർ ഉപയോ​ഗിച്ച് കെട്ടിയിട്ടശേഷം കഴുത്തറത്ത് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകശേഷം ഓട്ടോറിക്ഷ വിളിച്ച് പോലീസ് സ്റ്റേഷനിലെത്തിയ സുരേന്ദ്രൻ പിള്ള, താൻ ഭാ​ര്യയെ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു.ഇരുവരും മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ദമ്പതികൾക്ക് രണ്ട് ആൺമക്കളാണുള്ളത്. ഒരാൾ വിദേശത്തും മറ്റൊരാൾ നാട്ടിലുമാണ്. മൂത്ത മകന്റെ ഭാര്യ സംഭവം നടന്ന വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഇവർ അയൽപക്കത്തെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു കൊലപാതകം നടന്നത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായിരുന്ന സരസ്വതി അമ്മ കഴിഞ്ഞ വർഷമാണ് ജോലിയിൽനിന്ന് വിരമിച്ചത്.


Share our post

Kerala

വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്

Published

on

Share our post

സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്‌സ്ആപ്പില്‍നിന്ന് ധനസഹായ അഭ്യര്‍ഥന നടത്തി പണം തട്ടുകയാണ്. എറണാകുളം ഉള്‍പ്പെടെ സൈബര്‍ പൊലീസിനു നൂറുകണക്കിനു പരാതികളാണ് ലഭിച്ചത്.ഒരാളുടെ വാട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്‌സ്ആപ്പ് നമ്പറുകള്‍ തുടര്‍ന്നു ഹാക്ക് ചെയ്യുന്നതാണു തട്ടിപ്പിന്റെ രീതി. വാട്‌സ്ആപ്പിലേക്ക് ഒരു ആറക്ക നമ്പര്‍ വന്നിട്ടുണ്ടാകുമെന്നും അതൊന്നു അയച്ചു നല്‍കുമോ എന്നും ചോദിച്ചാണു തട്ടിപ്പിന്റെ തുടക്കം.

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരിലാകും അഭ്യര്‍ഥനയെന്നതിനാല്‍ പലരും ഇതിനു തയാറാകും. ഈ ഒടിപി നമ്പര്‍ പറഞ്ഞു കൊടുക്കുന്നതോടെ വാട്‌സ്ആപ്പ് ഹാക്കാകും. ഹാക്ക് ചെയ്യുന്ന നമ്പര്‍ ഉള്‍പ്പെട്ടിട്ടുള്ള അസംഖ്യം ഗ്രൂപ്പുകളിലേക്കും ആളുകളിലേക്കും കടന്നുകയറാന്‍ തട്ടിപ്പുകാര്‍ക്കു വളരെ വേഗം കഴിയുന്നു എന്നതാണ് ഈ തട്ടിപ്പു രീതിയുടെ അപകടം. മാത്രമല്ല, വാട്‌സ്ആപ്പ് മുഖേന പങ്കുവയ്ക്കപ്പെടുന്ന പെഴ്‌സനല്‍ മെസേജുകളിലേക്കും ചിത്രങ്ങള്‍, വിഡിയോ എന്നിവയിലേക്കുമെല്ലാം തട്ടിപ്പുകാര്‍ക്ക് ആക്‌സസ് ലഭിക്കും.

സഹായ അഭ്യര്‍ഥനയ്ക്കു പുറമേ ബ്ലാക്ക് മെയില്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു വഴിവയ്ക്കാം എന്നു പൊലീസ് പറയുന്നു. തട്ടിപ്പു തിരിച്ചറിഞ്ഞ് ഇര ‘തന്റെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്തു’ എന്ന മുന്നറിയിപ്പു മെസേജ് ഗ്രൂപ്പുകളിലും പരിചയക്കാര്‍ക്കും ഷെയര്‍ ചെയ്താലും ഈ മെസേജ് തട്ടിപ്പുകാര്‍ തന്നെ ഡിലീറ്റ് ചെയ്യുന്നുവെന്ന പ്രശ്‌നവും കണ്ടെത്തിയിട്ടുണ്ട്.അപരിചിതരുടെ മാത്രമല്ല, പരിചിതരുടെ നമ്പറുകളില്‍ (കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ) നിന്നുള്‍പ്പെടെ ഒടിപി നമ്പറുകള്‍ പറഞ്ഞുകൊടുക്കണമെന്ന ആവശ്യവുമായി വരുന്ന മെസേജുകള്‍ക്കു ഒരു കാരണവശാലും മറുപടി നല്‍കരുതെന്നും പൊലീസ് മുന്നറിയിപ്പു നല്‍കുന്നു.


Share our post
Continue Reading

Kerala

തൊഴിലുറപ്പിലെ കരാര്‍, ദിവസവേതന ജീവനക്കാര്‍ക്ക് സമ്പാദ്യം ഉറപ്പിക്കാന്‍ ഇ.പി.എഫ്

Published

on

Share our post

കോട്ടയം: സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്കെല്ലാം ഇനി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) ആനൂകൂല്യം. ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ ജോലിചെയ്യുന്നവരെയെല്ലാം വ്യവസ്ഥകള്‍ക്ക് വിധേയമായി പദ്ധതിയില്‍ ചേര്‍ക്കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു.ഇ.പി.എഫ്. നിയമപ്രകാരം 15,000 രൂപവരെ വേതനം വാങ്ങുന്നവരെയാണ് അംഗങ്ങളാക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ജീവനക്കാര്‍ക്ക് നിലവിലെ കുറഞ്ഞവേതനം 24,040 രൂപയാണ്. അതിനാല്‍ അവരെ അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാകും പദ്ധതിയില്‍ ചേര്‍ക്കുക. 15,000 രൂപവരെ വേതനമുള്ള താത്കാലികജീവനക്കാരെ നിര്‍ബന്ധമായും ചേര്‍ക്കും.

15,000 രൂപയൊ അതിലധികമോ പ്രതിമാസം വേതനം വാങ്ങുന്ന താത്കാലികജീവനക്കാരന്‍ 1800 രൂപ (15,000 രൂപയുടെ 12 ശതമാനം) പി.എഫിലേക്ക് അടയ്ക്കണം. 1950 രൂപയാണ് (15,000 രൂപയുടെ 13 ശതമാനം) തൊഴിലുടമയുടെ വിഹിതം. തദ്ദേശസ്ഥാപനങ്ങളോ ബന്ധപ്പെട്ട ജില്ല, സംസ്ഥാന അധികാരികളോ ശ്രം സുവിധ പോര്‍ട്ടലില്‍ തൊഴിലുടമയെന്നനിലയില്‍ രജിസ്റ്റര്‍ചെയ്ത് എല്ലാമാസവും 15-നുമുമ്പ് മൊത്തം തുകയും പി.എഫ്. ഫണ്ടിലേക്ക് അടയ്ക്കണം.തൊഴിലുറപ്പ് ഭരണച്ചെലവിനുള്ള പണം പൂര്‍ണമായും കേന്ദ്രസര്‍ക്കാരാണ് അനുവദിക്കുന്നത്. ഇതുകിട്ടാന്‍ പലപ്പോഴും കാലതാമസമുണ്ടാകും. അതിനാല്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ തുക തനതുഫണ്ടില്‍നിന്ന് അടയ്ക്കാനാണ് നിര്‍ദേശം. കേന്ദ്രഫണ്ട് കിട്ടുന്നമുറയ്ക്ക് തിരികെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തും.

ഇ.പി.എഫില്‍ നിക്ഷേപിക്കുന്ന തുക എളുപ്പം പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാര്‍ക്ക് സമ്പാദ്യം ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പ്രധാന പ്രത്യേകത.എന്നാല്‍, അടിയന്തരസാഹചര്യങ്ങളില്‍ ഉപാധികളോടെ പിന്‍വലിക്കാനുമാകും. ജോലി ഉപേക്ഷിച്ച് ഒരുമാസത്തിനുശേഷം ഇ.പി.എഫ്. ഫണ്ടിന്റെ 75 ശതമാനവും രണ്ടുമാസത്തെ തൊഴിലില്ലായ്മയ്ക്കുശേഷം ബാക്കിയും പിന്‍വലിക്കാനാകും.


Share our post
Continue Reading

Kerala

സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽക്കുറ്റം-വിവരാവകാശ കമ്മിഷൻ

Published

on

Share our post

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാവുന്നത് ക്രിമിനൽക്കുറ്റമാണെന്ന് വിവരാവകാശ കമ്മിഷൻ. പൊതുരേഖാനിയമമനുസരിച്ച് അഞ്ചുവർഷംവരെ തടവും പതിനായിരം രൂപ മുതൽ പിഴയും ലഭിക്കാവുന്ന ശിക്ഷയാണിതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൾഹക്കീം പറഞ്ഞു.മണിയൂർ ഗ്രാമപ്പഞ്ചായത്തിലെ ഫയൽ കാണാത്തതുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ മുന്നറിയിപ്പ്. ഈ ഫയൽ 14 ദിവസത്തിനകം കണ്ടെത്തണമെന്നും ഉത്തരവിട്ടു. കമ്മിഷനുമുമ്പാകെ ഹാജരാവാത്ത ആറു ഉദ്യോഗസ്ഥർക്ക് സമൻസയയയ്ക്കാനും തീരുമാനിച്ചു. വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും രണ്ടുപേർക്കും എരവന്നൂർ എ.യു.പി. സ്കൂൾ പ്രഥമാധ്യാപകൻ, പാലക്കാട് ഷോളയാർ പോലീസ് എസ്.എച്ച്.ഒ. എന്നിവർക്കുമാണ് സമൻസയച്ചത്.വിചാരണയ്ക്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തമെന്നും പകരക്കാർ പോരെന്നും കമ്മിഷൻ വ്യക്തമാക്കി. നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് വിവരം നൽകിയില്ലെന്ന പരാതിയും പരിഗണിച്ചു.


Share our post
Continue Reading

Kannur3 mins ago

തദ്ദേശ റോഡുകള്‍ ഇനി സൂപ്പറാകും

Kerala47 mins ago

വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്

Kerala2 hours ago

തൊഴിലുറപ്പിലെ കരാര്‍, ദിവസവേതന ജീവനക്കാര്‍ക്ക് സമ്പാദ്യം ഉറപ്പിക്കാന്‍ ഇ.പി.എഫ്

Kerala2 hours ago

സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽക്കുറ്റം-വിവരാവകാശ കമ്മിഷൻ

Kerala2 hours ago

ഊട്ടിയിലിനി മഞ്ഞുവീഴ്ചാ കാലം, മസിനഗുഡി വഴി വിട്ടാലോ…

Kannur3 hours ago

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം നവംബർ 27 ന്

Kerala3 hours ago

സ്വര്‍ണം പണയം വെയ്ക്കാൻ പ്ലാൻ ഉണ്ടോ? ഇനി അത്ര എളുപ്പമല്ല!

Kerala3 hours ago

വയനാട്ടുകാരെ കൈയിലെടുക്കാൻ മലയാളം പഠിക്കാൻ പ്രിയങ്ക ഗാന്ധി

Kerala3 hours ago

ഊട്ടി സന്ദർശനത്തിന് ഇ പാസ് നിർബന്ധമാക്കിയ നടപടി നീട്ടി

PERAVOOR4 hours ago

മലയോരത്തിന് ആവേശമായി പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!