Connect with us

KETTIYOOR

കെ.സി.സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു

Published

on

Share our post

കൊട്ടിയൂർ : കെ.സി. സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് രാജി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്കാണ് രാജി സമർപ്പിച്ചത്. കഴിഞ്ഞ നാലു വർഷമായി ചെയർമാനാണ് കെ.സി.സുബ്രഹ്മണ്യൻ നായർ. ഒൻപതംഗ ട്രസ്റ്റി ബോർഡ് ആണ് ചെയർമാനെ തിരഞ്ഞെടുക്കുന്നത്. നാല് പാരമ്പര്യ ട്രസ്റ്റിമാരും അഞ്ച് പാരമ്പര്യേത ട്രസ്റ്റിമാരും അടങ്ങുന്നതാണ് കൊട്ടിയൂർ ട്രസ്റ്റി ബോർഡ്. ഇതിൽ ഒൻപത് അംഗങ്ങൾക്കും തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടെങ്കിലും പാരമ്പര്യ ട്രസ്റ്റിക്ക് മാത്രമേ ചെയർമാൻ പദവിയിലേക്ക് മത്സരിക്കാൻ കഴിയുകയുള്ളു. മണത്തണയിലെ നായർ തറവാടുകളായ ആക്കൽ, തിട്ടയിൽ, കരിമ്പനയ്ക്കൽ ചാത്തോത്ത്, കുളങ്ങരയത്ത് എന്നീ നാല് കുടുംബങ്ങളിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻമാരാണ് പാരമ്പര്യ ട്രസ്റ്റിമാരായി കൊട്ടിയൂരിലെത്തുക.അതേസമയം,ചെയർമാൻ തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് പെരുമാൾ സേവാസംഘം കത്ത് കൊടുത്തതായും സൂചനയുണ്ട്.


Share our post

KETTIYOOR

മാലിന്യത്തിൽ നിന്ന് ഇന്ധനം നിർമിക്കാനുള്ള കണ്ടുപിടിത്തത്തിന് ഇന്ത്യൻ പേറ്റന്റ് നേടി കൊട്ടിയൂർ സ്വദേശിനി

Published

on

Share our post

കൊട്ടിയൂർ: മാലിന്യത്തിൽ നിന്ന് ഇന്ധനം നിർമിക്കാനുള്ള കണ്ടുപിടിത്തത്തിന് ഇന്ത്യൻ പേറ്റന്റ് നേടി കൊട്ടിയൂർ സ്വദേശിനി ഡോ. രമ്യ നീലമഞ്ചരി. ദേവനേശ്വർ ഐഐടി അസോസിയറ്റ് പ്രൊഫസറായ രമ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിനു പിന്നിൽ. ജൈവവസ്തുക്കളും പ്ലാസ്റ്റിക്കുമടങ്ങിയ മാലിന്യത്തിൽനിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സമാനമായ ഇന്ധനം നിർമിക്കാൻ കഴിയുന്ന മൈക്രോവേവ് പൈറോളിസിസ് റിയാക്ടറാണ് രമ്യയുടെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചത്.ഹരിതവും സുസ്ഥിരവുമായ മാലിന്യ സംസ്കരണമെന്ന ആശയത്തിലൂന്നി ബയോചാർ, ബയോ ഓയിൽ തുടങ്ങിയ ഉൽപ്പന്നങ്ങൾ ചുരുങ്ങിയ സമയത്തിനു ഉള്ളിൽ ഉൽപ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്. സൗരോർജത്തിലാണ് പ്രവർത്തനം. അന്തിമ ഉൽപ്പന്നങ്ങളായ ബയോചാർ, ബായാഓയിൽ എന്നിവയ്ക്ക് ആരോഗ്യ സംരക്ഷണം മുതൽ കൃഷി, വ്യവസായം, ഗതാഗതം തുടങ്ങിയ അനേകം മേഖലകളിൽ സാധ്യതകളുണ്ട്. ബയോചാർ കൽക്കരിക്കും, ബയോഓയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്കും പകരമായി പ്രവർത്തിക്കും. പരമ്പരാഗത മാലിന്യ സംസ്കരണ സാങ്കേതികവിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ മലിനീകരണത്തിൽ ഗണ്യമായ വരുമാനം ഉണ്ടാക്കാം.കേരള കാർഷിക സർവകലാശാലയിൽനിന്ന് ബിടെക്കും ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് എംടെക്കും നേടിയ രമ്യ ജർമ നി ആർ.ഡബ്ല്യു.ടി.എച്ചിൽ എം. ടെക് പ്രോജക്ടും എൻവയൺമെന്റിൽ എൻജിനിയറിങ്ങിൽ എൻ വൈസിയു തായ്‌വാനിൽനിന്ന് പി. എച്ച്‌.ഡിയും നേടി. കോഴി ക്കോട് എൻ.ഐ.ടിയിലും ജോലി ചെയ്തു.


Share our post
Continue Reading

KETTIYOOR

വിള്ളൽ വീണ ചുരം റോഡിൻ്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു

Published

on

Share our post

നിടുംപൊയിൽ: റോഡിൽ വിള്ളൽ വീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ച തലശ്ശേരി ബാവലി നിടുംപൊയിൽ ചുരം റോഡിൻ്റെ പുനർ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. കഴിഞ്ഞമാസം മഴക്കെടുതിയിൽ ചുരം റോഡിൽ വിള്ളൽ വീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ചിരുന്നു. ഈ ഭാഗത്താണ് നിലവിൽ പ്രവർത്തി നടത്തുന്നത്. ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തിയാണ് ആദ്യം നടത്തുന്നത്.


Share our post
Continue Reading

KETTIYOOR

കഞ്ചാവുമായി കൊട്ടിയൂർ സ്വദേശി പിടിയിൽ

Published

on

Share our post

മട്ടന്നൂർ: ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ സീത എന്നറിയപ്പെടുന്ന കൊട്ടിയൂർ സ്വദേശി എം.എസ്. ടൈറ്റസ് (42) മട്ടന്നൂർ എക്സൈസ് സംഘത്തിൻറെ പിടിയിലായി. മട്ടന്നൂർ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന 200 ഗ്രാമോളം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇയാൾക്കെതിരെ ഇരിട്ടി, പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസുകളിലും എൻ.ഡി.പി.എസ് കേസുകളുണ്ട്. മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ ലോതർ.എൽ.പെരേര , അസി.എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ഉത്തമൻ, കെ. ആനന്ദകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ കെ. കെ. സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രാഗിൽ , വി.എസ് . അജേഷ് എന്നിവരുമുണ്ടായിരുന്നു.


Share our post
Continue Reading

Kerala9 hours ago

ഷുക്കൂര്‍ വധക്കേസ്:പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതല്‍ ഹരജി തള്ളി

Kerala9 hours ago

4000 ല്‍ അധികം തിയറ്ററുകള്‍, ടിക്കറ്റ് ഒന്നിന് 99 രൂപ; ദേശീയ ചലച്ചിത്ര ദിനം പ്രഖ്യാപിച്ചു

Kerala9 hours ago

വിജയം കുറവ്; ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശവുമായി ഗതാഗത വകുപ്പ്

Kerala11 hours ago

നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

Kerala11 hours ago

മുന്‍കൂട്ടി തിരിച്ചറിയാന്‍ മാര്‍ഗമില്ല; കര്‍ഷകര്‍ക്ക് കണ്ണീരായി കായ്ക്കാത്ത പൈനാപ്പിള്‍ ചെടികള്‍

Kerala11 hours ago

ഇടുക്കി,പത്തനംതിട്ട കാഴ്ചകള്‍ ഒറ്റ പാക്കേജില്‍; എല്ലാ ജില്ലകളില്‍ നിന്നും ബഡ്ജറ്റ് ഗവിയാത്ര

Kerala11 hours ago

കാലാവസ്ഥാവ്യതിയാനം മൂലം ഓണക്കാലത്തും പൂക്കുന്ന കണിക്കൊന്ന

Kerala11 hours ago

ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു

Kannur12 hours ago

വിവിധ അധ്യാപക ഒഴിവുകൾ

Kerala14 hours ago

എന്താണ് എംപോക്സ്? ഒരു പ്രാദേശിക രോഗം ആഗോള പ്രശ്നമായതെങ്ങനെ? ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!