മേലെ ചൊവ്വ മേല്‍പാലം നിര്‍മാണ ഉദ്ഘാടനം ഒക്ടോബറില്‍

Share our post

കണ്ണൂര്‍: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മേലെ ചൊവ്വ മേല്‍പാലം നിര്‍മാണം യാഥാര്‍ത്ഥ്യമാകുന്നു. ഒക്ടോബര്‍ ആദ്യ വാരം നിര്‍മാണ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സൊസൈറ്റിയാണ് മേല്‍പാലം നിര്‍മിക്കാനുള്ള ടെന്‍ഡര്‍ നേടിയത്.24.54 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുക. ടെന്‍ഡറിന് ശേഷമുള്ള സാങ്കേതിക തടസ നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം തുടങ്ങാനാത്ത് ആര്‍ ബി ഡി സി കെ ആലോചിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണം എന്നാണ് കരാറിലെ വ്യവസ്ഥ. കണ്ണൂര്‍ നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കാനുള്ള പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് മേലെ ചൊവ്വയിലെ മേല്‍പ്പാലം.424.60 മീറ്റര്‍ നീളവും ഒന്‍പത് മീറ്റര്‍ വീതിയുമാണ് നിര്‍ദ്ദിഷ്ട മേല്‍പാലത്തിന്. ഇതില്‍ ഏഴ് മീറ്ററാണ് ഗതാഗതത്തിന് ഉപയോഗിക്കുക. രണ്ട് സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ ആകെ 24 മീറ്ററാകും വീതി. 6 പിയറുകളിലായാണ് പാലം നിര്‍മിക്കുക. നടുവിലത്തെ പിയര്‍ 35 മീറ്ററുണ്ടാകും. സര്‍വീസ് റോഡിന് 600 മീറ്റര്‍ നീളവും ഓവുചാല്‍ ഉള്‍പ്പെടെ ഏഴ് മീറ്റര്‍ വീതിയുമുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!