സാമ്പത്തിക ക്രമക്കേട്; ചെട്ടിയാംപറമ്പ് ക്ഷീരസംഘം ഭരണസമിതിയെ പിരിച്ചുവിടണമെന്ന് കോൺഗ്രസ്

കേളകം : സാമ്പത്തിക ക്രമക്കേട് നടത്തിയ ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിലേക്ക് കോൺഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ക്രമക്കേട് നടത്തിയവർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രണ്ടാം വാര്‍ഡ് കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. കെ.പി.സി.സി. അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. കുറ്റക്കാര്‍ക്ക് എതിരെ ഭരണസമിതി ഉടന്‍ നടപടിയെടുക്കണമെന്നും തയ്യാറായില്ലെങ്കില്‍ ഭരണസമിതി പിരിച്ച് വിടാൻ ഡിപ്പാര്‍ട്ട്‌മെന്റ് നടപടി സ്വീകരിക്കണമെന്നും ലിസി ജോസഫ് ആവശ്യപ്പെട്ടു. വാര്‍ഡ് പ്രസിഡന്റ് സജി മഠത്തില്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ബിജു ചാക്കോ, ജോണി പാമ്പാടി, ഡി.സി.സി. അംഗം ജോസ് നടപ്പുറം, ജോയി വേളുപുഴ, അലക്‌സാണ്ടര്‍ കുഴിമണ്ണില്‍, കുഞ്ഞുമോന്‍ കണിയാഞ്ഞാലി എന്നിവര്‍ സംസാരിച്ചു. സംഘത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടന്നത് ജില്ലതല ഇന്‍സ്‌പെക്ഷന്‍ ടീം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കാലിത്തീറ്റ വാങ്ങിയതുമായും ക്രമക്കേട് കണ്ടെത്തിയിരുന്നു. സംഘം സെക്രട്ടറിക്കെതിരെയും ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് ജില്ലതല ഇന്‍സ്‌പെക്ഷന്‍ ടീമിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.