ആഘോഷങ്ങൾ ഒഴിവാക്കി പേരാവൂരിൽ നബിദിനറാലി

പേരാവൂർ: വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ പേരാവൂർ മഹല്ല് നബിദിന റാലിയിൽ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി. പ്രചരണ വാഹനമോ ദഫ് മുട്ടോ മറ്റു കലാപരിപാടികളോ റാലിയിൽ ഉണ്ടായിരുന്നില്ല.മഹല്ല് ഖത്തീബ് മൂസ മൗലവി, പ്രസിഡന്റ് യു.വി.റഹീം, കെ.പി.അബ്ദുൾ റഷീദ്, പൂക്കോത്ത് അബൂബക്കർ, വി.കെ.സാദിഖ്, സി.പി.എച്ച്.മജീദ്, എ.കെ.ഇബ്രാഹിം,ഐഡിയൽ അബ്ദുള്ള, പൊയിൽ ഉമ്മർ എന്നിവർ നേതൃത്വം നല്കി.