മുതിര്‍ന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: പദ്ധതി അടുത്തയാഴ്ച മുതല്‍

മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും.തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ആയിരിക്കും ആദ്യം നടപ്പാക്കുക. യോഗ്യരായവര്‍ക്ക് ആയുഷ്മാന്‍ മൊബൈല്‍ ആപ്പ് വഴിയോ പി എം ജെ വൈ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം.എഴുപത് വയസ്സോ അതിന് മുകളിൽ ഉള്ളവര്‍ക്കും പദ്ധതിയില്‍ അംഗമാകാം. പ്രായം സ്ഥിരീകരിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കുമായി ആധാര്‍ കാര്‍ഡ് ആവശ്യമാണ്.പദ്ധതിയില്‍ ചേര്‍ന്നാല്‍ കാത്തിരിപ്പ് കാലയളവില്ലാതെ ഉടൻ ആരോഗ്യ പരിരക്ഷ ലഭിക്കും. രജിസ്‌ട്രേഷനും കൈവൈസി നടപടി ക്രമങ്ങള്‍ക്കും ശേഷം വ്യക്തികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം.നിശ്ചിത പ്രായത്തിന് മുകളിലുള്ള കുടുംബാംഗങ്ങള്‍ക്ക് പ്രതിവര്‍ഷം പരമാവധി 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക.ഒരാള്‍ക്ക് 1,102 രൂപയാണ് വാര്‍ഷിക പ്രീമിയം. 60 ശതമാനം കേന്ദ്ര സർക്കാർ നല്‍കും. 40 ശതമാനം വിഹിതം സംസ്ഥാന സര്‍ക്കാരും.കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് 70 വയസ്സും അതിന് മുകളിൽ ഉള്ളവരെയും ചേര്‍ത്ത് പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചത്.