ഇനി പരീക്ഷ പേപ്പറിന് മാര്‍ക്കിടുന്നതും എ.ഐ; തീരുമാനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Share our post

എല്ലാ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് നിലവിലുള്ള 30 ശതമാനത്തോളം തൊഴില്‍ മേഖലകള്‍ എഐയുടെ കടന്നുകയറ്റത്തോടെ ഭാവിയില്‍ ഇല്ലാതാകുമെന്ന് വിലയിരുത്തലുണ്ട്. പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണയത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആശ്രയിക്കാനൊരുങ്ങുകയാണ് തമിഴ്‌നാട്.സര്‍വ്വകലാശാലകളിലെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാനൊരുങ്ങുന്നത്. സമയലാഭം, കൃത്യത എന്നിവ ലക്ഷ്യമിട്ടാണ് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തുന്നതിന് പകരം എഐയുടെ സഹായത്തോടെ മൂല്യനിര്‍ണയം നടത്താനുതകുന്ന സോഫ്റ്റ്‌വെയര്‍ ഇതിനായി ഉപയോഗിക്കും.ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്ത് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ മൂല്യനിര്‍ണയം നടത്താനാണ് പദ്ധതി. അധ്യാപകരേക്കാള്‍ കൃത്യതയോടെ മൂല്യനിര്‍ണയം നടത്താനാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. മാര്‍ക്കിന് ഗ്രേഡ് നല്‍കുന്നതും ഇവ കണക്കാക്കുന്ന രീതിയിലും കൂടുതല്‍ കൃത്യതയുണ്ടാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!