ഐഫോണ്‍ 16 ന്റെ വരവ്; ഐഫോണ്‍ 15 വാങ്ങിയവര്‍ക്ക് റീഫണ്ട് ലഭിച്ചേക്കും, വിശദമായറിയാം

Share our post

ഐഫോണ്‍ 16 സീരീസിലെ പുതിയ നാല് ഫോണുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളോടെയാണ് ഐഫോണുകള്‍ എത്തിയിരിക്കുന്നത്. ജനറേറ്റീവ് എഐ അധിഷ്ടിതമായ വിവിധ സൗകര്യങ്ങളാണ് ഇതുവഴി ഐഫോണുകളിലെത്തുക. ചിത്രങ്ങള്‍ നിര്‍മിക്കാനും സന്ദേശങ്ങള്‍ എഴുതാനും എഡിറ്റ് ചെയ്യാനുമെല്ലാം ഇത് ഉപയോഗിക്കാം. പുതിയ ഐഫോണുകള്‍ക്കായി സെപ്റ്റംബര്‍ 16 മുതല്‍ ഓര്‍ഡര്‍ ചെയ്യാം. സെപ്റ്റംബര്‍ 20 മുതലാണ് വില്‍പന ആരംഭിക്കുക. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ആപ്പിള്‍ സ്റ്റോര്‍ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും രാജ്യത്തെ വിവിധ റീട്ടെയില്‍ കേന്ദ്രങ്ങളിലും ഫോണുകള്‍ വില്‍പനയ്‌ക്കെത്തും.ഐഫോണ്‍ 16 എത്തിയതോടെ ഐഫോണ്‍ 15 പ്രോ മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഐഫോണ്‍ 15 ന്റെ നേരത്തെ ഉണ്ടായിരുന്ന വിലയിലാണ് പുതിയ ഐഫോണ്‍ 16 മോഡലുകള്‍ എത്തുന്നത്. അക്കാരണം കൊണ്ടുതന്നെ ഐഫോണ്‍ 15 ഇപ്പോള്‍ വാങ്ങുന്നതില്‍ കാര്യമില്ല. ഐഫോണ്‍ 16 പുറത്തിറക്കിയതിന് ശേഷം ഐഫോണ്‍ 15 വാങ്ങിയവര്‍ക്ക് ഭാഗികമായ റീഫണ്ട് നല്‍കാനൊരുങ്ങുകയാണ് കമ്പനി. ഇതിന് പക്ഷെ നിബന്ധനകള്‍ ബാധകമാണ്.

ആപ്പിളിന്റെ റീട്ടെയില്‍ ഇന്ത്യ സെയില്‍സ് പോളിസി അനുസരിച്ച് ഇന്ത്യയില്‍ ഒരു ഐഫോണ്‍ മോഡല്‍ വാങ്ങിയതിന് ശേഷം 14 ദിവസത്തിനുള്ളില്‍ ആ ഫോണിന്റെ വില കുറക്കുകയാണെങ്കില്‍ ആ ഉപഭോക്താവ് റീഫണ്ടിന് അര്‍ഹനാണ്. അതായത് അടുത്തിടെ ഐഫോണ്‍ 15 വാങ്ങിയ ഉപഭോക്താക്കള്‍ ഈ റീഫണ്ടിന് അര്‍ഹരാണ്. കാരണം, ഐഫോണ്‍ 16 പുറത്തിറക്കിയതിന് ശേഷം ഐഫോണ്‍ 15 മോഡലുകളുടെ വില 10000 രൂപയോളം കമ്പനി കുറച്ചിരുന്നു.ആപ്പിള്‍ സ്റ്റോര്‍ സന്ദര്‍ശിച്ചോ, 0008 0004 01966 എന്ന നമ്പറില്‍ ആപ്പിളിന്റെ കോണ്‍ടാക്റ്റ് സെന്ററുമായി ബന്ധപ്പെട്ടോ ഈ റീഫണ്ട് ആവശ്യപ്പെടാം.

ആപ്പിളിന്റെ പ്രൈസ് പ്രൊട്ടക്ഷന്‍ പ്ലാനിന്റെ ഭാഗമാണ് ഈ റീഫണ്ട് പോളിസി. ഇതുവഴി ഒരു മോഡലിന്റെ പത്ത് യൂണിറ്റുകള്‍ക്ക് വരെ റീഫണ്ട് അഭ്യര്‍ഥിക്കാന്‍ ഉപഭോക്താവിന് സാധിക്കും. ഫോണുകള്‍ വാങ്ങിയതിന് തെളിവായ രേഖകള്‍ ഇതിന് ആവശ്യമാണ്.ഐഫോണ്‍ 16 ന് ഇന്ത്യയില്‍ 79900 രൂപയിലും ഐഫോണ്‍ 16 പ്ലസ് ഫോണിന് 89900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 16 പ്രോയ്ക്ക് 119900 രൂപയും 16 പ്രോ മാക്‌സിന് 144900 രൂപയും ആണ് ഇന്ത്യയില്‍ വില. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 15 പ്രോ പുറത്തിറക്കിയപ്പോള്‍ ഉണ്ടായിരുന്ന വിലയേക്കാള്‍ 15000 രൂപ കുറവാണ് ഐഫോണ്‍ 16 മോഡലുകള്‍ക്ക്.പ്രൊപ്പോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!