ഏഴ് ദിവസം വ്യാപക മഴക്ക് സാധ്യത

Share our post

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്ക്-കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം വീണ്ടും തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു.വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി രൂപപ്പെട്ടു.മ്യാന്മറിന് മുകളിലുള്ള ചക്രവാത ചുഴി രണ്ട് ദിവസത്തിന് ഉള്ളിൽ ബംഗ്ലാദേശ് – വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ എത്തിച്ചേരാൻ സാധ്യത.ഇതിന്റെ ഫലമായി കേരളത്തിൽ വ്യാപക മഴക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!