കണ്ണപുരത്ത് ആധുനിക സ്റ്റേഡിയം വരുന്നു

കണ്ണപുരം : ചെറുകുന്ന് ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആധുനിക സ്റ്റേഡിയം വരുന്നു. ഗ്രൗണ്ട് നവീകരണത്തിന് സംസ്ഥാന ബജറ്റിൽ 1.50 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി മൈതാനത്തെ ഉന്നതനിലവാരത്തിൽ ഉയർത്തും, സ്റ്റെപ്പ് ഗ്യാലറി, ഫെൻസിങ്, ഡ്രെയിനേജ്, ഗേറ്റ്, ഫ്ലഡ്‌ലിറ്റ്, സിസിടിവി ക്യാമറ, ശുചിമുറി സംവിധാനങ്ങൾ ഒരുക്കും. സ്പോർട്‌സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി.എം. വിജിൻ എം.എൽ.എ യുടെ നേതൃത്വത്തിൻ കായികവകുപ്പ് ഉദ്യോഗസ്ഥർ ഗ്രൗണ്ട് സന്ദർശിച്ചു. സ്പോർട് കേരള ഫൗണ്ടേഷൻ ഉദ്യോഗസ്ഥരായ എസ്. പവിശങ്കർ, സി.വി അഭിജിത്ത്, കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ഗണേശൻ എന്നിവരുമുണ്ടായി.