സംസ്ഥാനത്ത് അളവ് കുറച്ച്‌ ഇന്ധന വെട്ടിപ്പ് വ്യാപകം

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന പമ്പുകളില്‍ അളവുതൂക്ക പരിശോധന വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സര്‍ക്കാറിന്റെ സിവില്‍ സപ്ലൈസ് പമ്പുകളില്‍ അടക്കം 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയത്. പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതിനടക്കം 510 പമ്പുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുക്കുകയും 9.69 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പാലക്കാട് (61) ജില്ലയിലാണ് കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത്. എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളാണ് തൊട്ടുപിറകില്‍. വയനാട്ടിലാണ് (15) ഏറ്റവും കുറവ് കേസുകള്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!