സപ്ലൈകോയില്‍ സബ്‌സിഡിയുള്ള മൂന്ന് സാധനങ്ങള്‍ക്ക് വില കൂട്ടി

Share our post

സപ്ലൈകോയില്‍ സബ്‌സിഡിയുള്ള 3 സാധനങ്ങള്‍ക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് കൂട്ടിയത്. ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിര്‍ദ്ദേശം സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എത്തിയത്.

സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാന്‍ ഇരിക്കേയാണ് സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ധന. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് ഭക്ഷ്യസാധനങ്ങളുടെ വില കൂട്ടി. കിലോയ്ക്ക് 27 രൂപയായിരുന്ന പഞ്ചസാര ഒറ്റയടിക്ക് 33 രൂപയായാണ് വര്‍ധിപ്പിച്ചത്. കുറുവ അരിക്കും മട്ട അരിക്കും മൂന്നൂ രൂപ വീതം കൂട്ടി കിലോയ്ക്ക് 33 രൂപയാക്കി.

സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്നും റേഷന്‍ കടകള്‍ വഴി 14 ഇനങ്ങളുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 9നും ആരംഭിക്കും. 14 വരെ ജില്ല, താലൂക്ക് / നിയോജകമണ്ഡല അടിസ്ഥാനത്തിലാണ് ഓണച്ചന്തകള്‍ നടക്കുന്നത്. മഞ്ഞ (എഎവൈ), ബ്രൗണ്‍ (എന്‍പിഐ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ് ലഭിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!