Connect with us

India

എംപോക്സ് ഭീതി, കനത്ത ജാഗ്രത തുടരാൻ നിര്‍ദേശം; സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും

Published

on

Share our post

ദില്ലി: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം. തല്ക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങളിൽ അടക്കം കനത്ത ജാഗ്രത തുടരാനും നിർദേശമുണ്ട്. രാജ്യത്ത് ഇന്നലെയാണ് എംപോക്സ് സ്ഥിരീകരിച്ചത്. ദില്ലിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതനിർദ്ദേശം നൽകിയിട്ടുണ്ട്.

ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നീരീക്ഷണത്തിൽ കഴിയുന്ന യുവാവിനാണ് എംപോക്സ് സ്ഥിരീകരിച്ചത്. എംപോക്സിന്‍റെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചത്. 2022ല്‍ ഇതേ വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു. അന്ന് മുപ്പത് പേര്‍ക്ക് രോഗബാധയുണ്ടാകുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. രോഗബാധിതന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ വലിയ വ്യാപനത്തിനുള്ള സാധ്യത കാണുന്നില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. സ്ഥിതി കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം കേന്ദ്രം നൽകി. വിദേശ യാത്ര കഴിഞ്ഞെത്തുന്നവരെ പരിശോധിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനം വേണം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ചെക്ക്പോസ്റ്റുകളിലും ഇക്കാര്യം ഉറപ്പ് വരുത്തണം.

രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ രോഗിയെ നിരീക്ഷണത്തുലേക്ക് മാറ്റി സമ്പര്‍ക്ക പട്ടിക തയ്യാറാക്കണം. ആശുപത്രികളില്‍ മതിയായ സൗകര്യം ഒരുക്കണം എന്നാണ് നിർദ്ദേശം. ആഗോള തലത്തില്‍ എംപോക്സ് ഭീഷണി നിലനില്‍ക്കുമ്പോള്‍ പൊതുജനങ്ങളിലവബോധം വര്‍ധിപ്പിക്കാനുള്ള നടപടികളുണ്ടാകണമെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Share our post

India

കഴിഞ്ഞവര്‍ഷം ലോകത്ത് നടപ്പാക്കിയത് 1518 വധശിക്ഷ

Published

on

Share our post

ന്യൂഡൽഹി:2024ൽ ഏറ്റവുമധികം വധശിക്ഷകൾ നടപ്പിലാക്കിയത്‌ ഇറാൻ, ഇറാഖ്‌, സൗദി അറേബ്യ എന്നി രാജ്യങ്ങളാണെന്ന്‌ ആംനസ്റ്റി ഇന്റർനാഷണൽ. 2024 ൽ മാത്രം ലോകത്തെ വിവിധ രാജ്യങ്ങളിലായി 1518 പേരെയാണ്‌ വധശിക്ഷയ്‌ക്ക്‌ വിധേയരാക്കിയത്‌. ഇതിന്റെ 91 ശതമാനവും ഇറാൻ, ഇറാഖ്‌, സൗദി അറേബ്യ എന്നിവിടങ്ങളിലാണ്. ഏറ്റവുമധികം വധശിക്ഷകൾ നടപ്പിലാക്കിയത്‌ 2015 ലാണെന്നും ആ വർഷം 1634 പേർക്ക്‌ ശിക്ഷ നടപ്പിലാക്കിയതായും ആനംസ്റ്റി ഇന്റർനാഷണൽ ചൊവ്വാഴ്‌ച പുറത്തുവിട്ട കണക്കിൽ പറയുന്നു. 2023 ലെ കണക്കിനെക്കാളും 32 ശതമാനം പേരാണ് 2024 ൽ വധശിക്ഷയ്‌ക്ക്‌ വിധേയരായത്‌.


Share our post
Continue Reading

India

ഫോട്ടോകോപ്പി എടുക്കാൻ ഓടേണ്ട; കേന്ദ്ര സർക്കാർ പുതിയ ആധാർ ആപ്പ് പുറത്തിറക്കി

Published

on

Share our post

ന്യൂഡൽഹി: ഡിജിറ്റൽ സൗകര്യവും സ്വകാര്യതയും ഉറപ്പാക്കുന്ന നൂതന ചുവടുവയ്പ്പുമായികേന്ദ്ര സർക്കാർ. പുതിയ ആധാർ ആപ്പ് ഇന്നലെ പുറത്തിറക്കി. ഫേസ് ഐഡിയും ക്യുആർ കോഡ് സംവിധാനവും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്‌ത ഈ ആപ്പ്, ആധാർ കാർഡുകളോ ഫോട്ടോകോപ്പികളോ കൈവശം വയ്ക്കേണ്ട ആവശ്യകത ഇല്ലാതാക്കും. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

ആധാർ പരിശോധന ഇനി എളുപ്പം

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി (യുഐഡിഎഐ) സഹകരിച്ച് വികസിപ്പിച്ച ഈ ആപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ തത്സമയ ഫേസ് ഐഡി തിരിച്ചറിയൽ സാധ്യമാക്കുന്നു. പുതിയ ആധാർ ആപ്പ് മൊബൈൽ വഴി ഫേസ് ഐഡി തിരിച്ചറിയാൻ സഹായിക്കുന്നു. ഇനി ഫിസിക്കൽ കാർഡുകളോ ഫോട്ടോകോപ്പികളോ ആവശ്യമില്ല, എന്ന് മന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Xൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.

സ്വകാര്യതയ്ക്ക് മുൻതൂക്കം

ആപ്പിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങളിൽ പൂർണ നിയന്ത്രണം നൽകുന്നതാണ്. ഒരു ടാപ്പിലൂടെ ആവശ്യമായ ഡാറ്റ മാത്രം പങ്കിടാൻ കഴിയും. ഇത് സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. ക്യുആർ കോഡ് സ്കാൻ ചെയ്തോ ആപ്ലിക്കേഷൻ ഉപയോഗിച്ചോ ആധാർ വിശദാംശങ്ങൾ പരിശോധിക്കാനുംപങ്കിടാനും ഈ ആപ്പ് സൗകര്യമൊരുക്കുന്നു.

യു.പി.ഐ പോലെ ലളിതം

ആധാർ വെരിഫിക്കേഷൻ ഇനി യുപിഐ പേയ്മെന്റ് പോലെ എളുപ്പമാകും. യാത്രയ്ക്കിടയിലോ, ഹോട്ടൽ ചെക്ക്-ഇന്നുകൾക്കിടയിലോ, ഷോപ്പിംഗിനിടയിലോ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി പകർപ്പുകൾ കൈമാറേണ്ട ആവശ്യം ഇനി വേണ്ട. 100 ശതമാനം ഡിജിറ്റലും സുരക്ഷിതവുമായ ഈ ആപ്പ്, ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ വിവരങ്ങൾ പങ്കിടാൻ അനുവദിക്കൂ.

നിലവിൽ ബീറ്റാ ഘട്ടത്തിൽ

പുതിയ ആധാർ ആപ്പ് നിലവിൽ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും എഐയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ ഡിജിറ്റൽ ഭാവി രൂപപ്പെടുത്തുന്നതിൽ ഈ ആപ്പ് നിർണായക പങ്ക് വഹിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. വ്യാജമായോ ദുരുപയോഗം ചെയ്യപ്പെടുന്നതോ ആയ സാഹചര്യങ്ങൾ ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ നവീകരണത്തിന്റെ ഭാഗമായി, ഇന്ത്യൻ പൗരന്മാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ പസേവനം എത്തിക്കുകയാണ് പുതിയ ആധാർ ആപ്പിന്റെ ലക്ഷ്യം.


Share our post
Continue Reading

India

വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

Published

on

Share our post

ഡൽഹി: വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം. വഖഫ് ഭേദഗതി നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. അതിനിടെ വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ തടസ ഹര്‍ജി ഫയൽ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിടരുതെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് സുപ്രീംകോടതി പരിഗണിക്കും.


Share our post
Continue Reading

Trending

error: Content is protected !!