തദ്ദേശ അദാലത്ത് ഇന്ന് : അദാലത്ത് വേദിയിലും പരാതി നൽകാം

കണ്ണൂർ: ജില്ലാതല തദ്ദേശ അദാലത്ത് രണ്ടിന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9.30-ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ ഷംസീർ മുഖ്യാതിഥിയാകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. അദാലത്തിലേക്ക് ഇതുവരെ ഓൺലൈനായി ലഭിച്ചത് 1186 പരാതികൾ. ഇതിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് കെട്ടിട പെർമിറ്റുമായി ബന്ധപ്പെട്ടാണെന്ന് (584) ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ അറിയിച്ചു.