Connect with us

Kerala

കൊറിയർ സർവീസിന്റെ പേരിൽ വ്യാജ കോളുകൾ; മുന്നറിയിപ്പുമായി പൊലീസ്

Published

on

Share our post

ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണെന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പ് ആണെന്ന് വ്യക്തമാക്കി കേരള പൊലീസ്. ആധാർ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നതായും പൊലീസ്. വ്യാജ ഐ.ഡി ഉപയോ​ഗിച്ച് പൊലീസാണെന്ന് ധരിപ്പിച്ചായിരിക്കും തട്ടിപ്പെന്നും മുന്നറിയിപ്പിലുണ്ട്. മുതിർന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വിഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുകയെന്നും പൊലീസ് വ്യക്തമാക്കി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം വിവരം 1930 ലും www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ച് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.


Share our post

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 70 അപ്രന്റിസ് അവസരം

Published

on

Share our post

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഉത്തര്‍പ്രദേശിലെ നറോറ പവര്‍ സ്റ്റേഷനിലാണ് പരിശീലനം. ബിരുദധാരികള്‍ക്കും ഡിപ്ലോമ/ ഐ.ടി.ഐക്കാര്‍ക്കും അപേക്ഷിക്കാം. 70 ഒഴിവുണ്ട്.ട്രേഡ് അപ്രന്റിസ്: ഒഴിവ്-50 (ഫിറ്റര്‍-25, ഇലക്ട്രീഷ്യന്‍-16, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്-9). സ്‌റ്റൈപ്പന്‍ഡ്: 7700-8050 രൂപ. യോഗ്യത: ഐ.ടി.ഐ. പ്രായം: 18-24 വയസ്സ്.ഡിപ്ലോമ അപ്രന്റിസ്: ഒഴിവ്-10 (മെക്കാനിക്കല്‍-5, ഇലക്ട്രിക്കല്‍-3, ഇലക്ട്രോണിക്‌സ്-2. സ്‌റ്റൈപ്പന്‍ഡ്: 8000 രൂപ. യോഗ്യത: എന്‍ജിനീയറിങ്/ടെക്നോളജി ഡിപ്ലോമ. പ്രായം: 18-25 വയസ്സ്.ഗ്രാജുവേറ്റ് അപ്രന്റിസ്: ഒഴിവ്-10 (മെക്കാനിക്കല്‍-5, ഇലക്ട്രിക്കല്‍-3, സിവില്‍-2). സ്‌റ്റൈപ്പന്‍ഡ്: 9000 രൂപ. യോഗ്യത: എന്‍ജിനീയറിങ്/ടെക്നോളജി ബിരുദം. പ്രായം: 18-26 വയസ്സ്.
ഉയര്‍ന്ന പ്രായപരിധിയില്‍ സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. നിലവില്‍ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും പൂര്‍ത്തിയാക്കിയവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.തിരഞ്ഞെടുപ്പ്: ബന്ധപ്പെട്ട ട്രേഡ്/വിഷയത്തില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്താവും തിരഞ്ഞെടുപ്പ്.അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവര്‍ www.nats.education.gov.in പോര്‍ട്ടലിലും ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവര്‍ www.apprenticeshipindia.gov.in പോര്‍ട്ടലിലും രജിസ്റ്റര്‍ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. അവസാന.തീയതി: ഒക്ടോബര്‍ മൂന്ന്. വിശദവിവരങ്ങള്‍ക്ക് www.npcilcareers.co.in എന്ന വെ ബ്സൈറ്റ് സന്ദര്‍ശിക്കുക.


Share our post
Continue Reading

Kerala

എട്ടാം ക്ലാസുകാർക്ക് മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ

Published

on

Share our post

എട്ടാം ക്ലാസുകാർക്കുള്ള 2024-25 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
pareekshabhavan.kerala.gov.in nmmse.kerala.gov.in തുടങ്ങിയ വെബ്സൈറ്റിൽ വിജ്ഞാപനം ലഭ്യമാണ്.സപ്തംബർ 23 മുതൽ ഒക്ടോബർ 15 വരെ nmmse.kerala.gov.in വഴി അപേക്ഷ സമർപിക്കാം.


Share our post
Continue Reading

Kerala

വയനാട് ദുരിതാശ്വാസം: വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടിയെടുക്കും-മുഖ്യമന്ത്രി

Published

on

Share our post

തിരുവനന്തപുരം : വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ മെമ്മോറാണ്ടത്തിനെതിരെയുള്ള വ്യാജ വാർത്ത പ്രച്രണത്തിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാദ്യമല്ല മാധ്യമങ്ങൾ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്.സർക്കാരിനെതിരെ മാത്രമല്ല തങ്ങൾക്ക് ഹിതകരമല്ലാത്ത വ്യക്തികൾക്കെതിരെയും ഇത്തരം പ്രചരണങ്ങൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കെവിൻ കേസ്, ഓമനക്കുട്ടന്റെ വിഷയം, വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, എകെജി സെന്റർ ആക്രമണ കേസ് എന്നിവയിലെല്ലാം പ്രചരിപ്പിച്ച വ്യാജ വാർത്തകൾ മാധ്യമങ്ങളുടെ ക്രിമിനൽ വാസനയുടെ ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ സ്വയം ആയുധമാവുകയാണ്. ഏതു കാര്യവും തെറ്റായ വാര്‍ത്ത നല്‍കി വഴി തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. ഇവിടെ ഒരു നാടിനെ തന്നെയാണ് ആക്രമിക്കുന്നത്.

സര്‍ക്കാരിനെതിരെയുള്ള വ്യാജവാര്‍ത്തകളും വ്യാജ പ്രചാരണങ്ങളും മാത്രമല്ല, ജനങ്ങള്‍ക്ക് വലിയ തോതില്‍ ഉപകാരപ്രദമാകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകര്‍ക്കാനും ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 2135.29 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത്.മാധ്യമങ്ങള്‍ മാത്രമാണ് ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തുന്നത് എന്ന് പറയാനാകില്ല. അതിനുപിന്നിലെ രാഷ്ട്രീയവും അജണ്ടയും ആണ് പരിശോധിക്കേണ്ടത്. വ്യാജപ്രചാരകര്‍ അതില്‍ നിന്ന് പിന്മാറണമോന്നും മുക്യമന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala7 hours ago

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 70 അപ്രന്റിസ് അവസരം

Kerala7 hours ago

എട്ടാം ക്ലാസുകാർക്ക് മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ

Kannur7 hours ago

കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ഡ്രൈവർ ഒഴിവ്

Kannur8 hours ago

നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി

Kerala8 hours ago

വയനാട് ദുരിതാശ്വാസം: വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടിയെടുക്കും-മുഖ്യമന്ത്രി

Kerala8 hours ago

വയനാട്ടിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും കൊലപ്പെടുത്തി

Kerala9 hours ago

പത്ത് ഇനങ്ങൾ ഒഴിവാക്കി,11 ഇനങ്ങൾ കൂട്ടിച്ചേർത്തു;ശാസ്‌ത്രോത്സവം; പ്രവൃത്തിപരിചയമേള മാന്വല്‍ ഭേദഗതിയായി

Kerala9 hours ago

നീലഗിരിയില്‍ നീലക്കുറിഞ്ഞി പൂത്തു; പക്ഷെ, കാണാന്‍ പോയാല്‍ പണികിട്ടും

India11 hours ago

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; യുവതിയും കുഞ്ഞും മരിച്ചു

Kerala11 hours ago

എം പോക്സിൽ ആശ്വാസം; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!