ലോകത്ത് കൂടുതൽ ആളുകളെ കൊല്ലുന്നത് ഹൃദ്രോ​ഗം; ഇന്ത്യയിലും വില്ലനെന്ന് കണക്കുകൾ

Share our post

ലോകമെമ്പാടുമുള്ള മരണനിരക്കിന് കാരണമാകുന്നതിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള കണക്കുകളാണ് ഹൃദയസംബന്ധമായ അസുഖം മരണനിരക്കിൽ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ 24.8 ശതമാനം മരണങ്ങൾക്കും കാരണം ​ഹൃദയ സംബന്ധമായ അസുഖങ്ങളാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. യൂറോപ്പ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയിൽ നിന്ന് ലഭിക്കുന്ന അവസാന ഡാറ്റകൾ പ്രകാരം മരണ നിരക്ക് കുറയുന്നുണ്ടെങ്കിലും മിക്ക രാജ്യങ്ങളിലും ഹൃദയസംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചുവരികയാണ്. യൂറോപ്പ്യൻ ഹാർട്ട് ജേർണലിലെ കണ്ടെത്തലുകൾ പ്രകാരം 55 രാജ്യങ്ങളിലും മരണനിരക്ക് വർദ്ധിക്കാൻ കാരണം സിവിഡി തന്നെയാണ്. ഓരോ വർഷവും മൂന്ന് മില്ല്യൺ ആളുകൾ ഇതിലൂടെ മരണപ്പെടുന്നുണ്ട്, അതായത് ഓരോ ദിവസവും 8,500 മരണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. 1990 മുതൽ 2021 വരെയുള്ള കണക്കുകൾ പ്രകാരം ഉയർന്ന സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളിലെ 50 ശതമാനം ആളുകളെയും ഹൃദ്രോ​ഗം ബാധിച്ചിട്ടുണ്ട്. മധ്യവരുമാന ശേഷിയുള്ള രാജ്യങ്ങളിൽ ഇത് 12 ശതമാനമായിരുന്നു. സാമ്പത്തിക ശേഷി കുറവുള്ള രാജ്യങ്ങളിലെ ആകെ മരണങ്ങളിൽ 46 ശതമാനം പുരുഷൻമാരും 53 ശതമാനം സ്ത്രീകളും ഹൃദ്രോഗം ബാധിച്ചാണ് മരിച്ചത്. എന്നാൽ ഉയർന്ന സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളിൽ ഈ കണക്ക് 30 ശതമാനം പുരുഷൻമാർ, 34 ശതമാനം സ്ത്രീകൾ എന്ന നിലയിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!