ലൈംഗിക പീഡനം; നടിയുടെ പരാതിയില്‍ മുകേഷിനെതിരേ കേസെടുത്തു

Share our post

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ കേസ്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

മുകേഷിന്റെ രാജിക്ക് സമ്മർദമേറുന്നു
 എം. എം.എൽ.എ. രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും സാമൂഹിക, സാംസ്കാരിക രംഗത്തെ
ഇടപെടലുകളും പാർട്ടിയെ സമ്മർദത്തിലാക്കുന്നു. ബുധനാഴ്ച മുകേഷിന്റെ ഓഫീസിലേക്ക്‌ ആർ.വൈ.എഫ്., മഹിളാമോർച്ച, യു.ഡി.എഫ്. എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. ആർ.വൈ.എഫ്. മാർച്ചിൽ സംഘർഷമുണ്ടായി. സാംസ്കാരികകേരളത്തിലെ രാഷ്ട്രീയമാലിന്യമാണ് മുകേഷ് എന്നായിരുന്നു യു.ഡി.എഫ്. മാർച്ച് ഉദ്ഘാടനംചെയ്ത മുൻ എം.എൽ.എ. ഷാനിമോൾ ഉസ്മാന്റെ വിമർശനം. ഇതിനുപുറമേ പാർട്ടിതലത്തിലും അദ്ദേഹത്തിനെതിരേ രൂക്ഷവിമർശനമുയരുന്നുണ്ട്. മന്ത്രി വീണാ ജോർജ് നേരത്തേ ചാനലിനുവേണ്ടി മുകേഷിന്റെ മുൻഭാര്യ സരിതയെ ഇന്റർവ്യൂ ചെയ്തിരുന്നു. അതിൽ മുകേഷ്‌ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെപ്പറ്റി വിശദമായി പറയുന്നുണ്ട്. മുകേഷിന്റെ അച്ഛൻ ഒ.മാധവൻ പറഞ്ഞതുകൊണ്ടുമാത്രമാണ് പരാതിപ്പെടാതിരുന്നതെന്നും സരിത പറയുന്നുണ്ട്. ഇതും മുകേഷിനെതിരേയുള്ള ആയുധമായി നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നുണ്ട്.മുകേഷ് എം.എൽ.എ.സ്ഥാനം രാജിവെക്കണമെന്ന് കെ. അജിത ആവശ്യപ്പെട്ടു. സി.പി.െഎ. ദേശീയ സെക്രട്ടേറിയറ്റംഗം ആനിരാജയും മുകേഷിനെതിരേ രംഗത്തെത്തിയിരുന്നു. അതോടൊപ്പം എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തിൽ 100 സ്ത്രീപക്ഷചിന്തകർ ഒപ്പിട്ട് പ്രസ്താവനയിറക്കിയിട്ടുണ്ട്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!