കാത്തുനിന്ന അമ്മയുടെയും സഹോദരന്റെയും മുന്നിൽ കാറിടിച്ച് വിദ്യാർഥിനി മരിച്ചു

കൂട്ടനാട്: തന്നെ കാത്തുനിന്ന അമ്മയുടെയും സഹോദരന്റെയും സമീപത്തേക്ക് ബസ്സിൽനിന്നിറങ്ങി നടന്നുനീങ്ങുന്നതിനിടെ കാറിടിച്ച് വിദ്യാത്ഥിനി മരിച്ചു. കൂട്ടനാടിനടുത്ത് ന്യൂബസാറിൽ റോഡ് മുറിച്ചുകടക്കവേ ചാലിശ്ശേരി ബംഗ്ലാവ് കുന്ന് ടി.എസ്.കെ. നഗർ കാരാത്ത് പടി ബാലന്റെ മകൾ ശ്രീപ്രിയ(20)യാണു മരിച്ചത്.
റോഡിലേക്ക് തെറിച്ചുവീണ ശ്രീപ്രിയയെ കൂട്ടനാട്ടെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പട്ടാമ്പിയിൽ നിന്ന് ചങ്ങരംകുളത്തേക്ക് പോവുകയായിരുന്ന പൊന്നാനി സ്വദേശിയുടെ കാറാണ് ഇടിച്ചത്. ഇടിച്ചശേഷം റോഡരികിലുള്ള കൊടിമരത്തിൽ തട്ടിയാണ് കാർ നിന്നത്.