കണിച്ചാർ ചാണപ്പാറയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട നിലയിൽ ; പ്രതി അറസ്റ്റിൽ

കണിച്ചാർ: ചാണപ്പാറയിൽ മധ്യവയസ്കനെ കടമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചാണപ്പാറയിൽ താമസിക്കുന്ന പാനികുളം ബാബുവിനെ(50)യാണ് ചൊവ്വാഴ്ച വൈകിട്ടോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിളക്കാട് സ്വദേശി പുത്തൻ വീട്ടിൽ പ്രേംജിത്തിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.