വയനാടിന് കൈത്താങ്ങ്; പുസ്തക മേളയുമായി എഴുത്തുകാർ

കണ്ണൂർ : വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾ പൊട്ടൽ ദുരിത ബാധിതർക്ക് കൈത്താങ്ങായി എഴുത്തുകാർ. സ്വന്തം പുസ്‌തകങ്ങൾ നേരിട്ട് കണ്ണൂരിൽ വിൽപന നടത്തും. സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. മലബാർ റൈറ്റേഴ്‌സ് ഫോറവും സദ്ഭാവന ബുക്‌സും ചേർന്ന് നടത്തുന്ന പുസ്‌തകമേള നാളെ ആഗസ്റ്റ് 27-ന് കണ്ണൂർ പഴയ ബസ് സ്റ്റാൻ്റിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ഡോ. എം.സത്യൻ ഉദ്ഘാടനം ചെയ്യും.രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ നടക്കുന്ന മേളക്ക് കണ്ണൂർ, കാസർകോട് ജില്ലകളിലെ എഴുത്തുകാർ നേതൃത്വം നൽകും.