പേരാവൂരിലും ടൗൺ സൗന്ദര്യവത്കരണം; ആദ്യഘട്ടം പോലീസ് സ്റ്റേഷൻ മുതൽ കുനിത്തല മുക്ക് വരെ

പേരാവൂർ: ടൗൺ സൗന്ദര്യവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി പോലീസ് സ്റ്റേഷൻ മുതൽ കുനിത്തല മുക്ക് വരെ സൗന്ദര്യവത്ക്കരിക്കാൻ തീരുമാനം. എ.എസ്.നഗർ നന്മ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സൗന്ദര്യവത്കരണ ആലോചന യോഗം വ്യാഴാഴ്ച (29.08.24) വൈകിട്ട് നാലിന് കുനിത്തല മൂക്ക് സീനിയർ സിറ്റിസൺ ഹാളിൽ നടക്കും.