കരിപ്പൂർ വിമാനത്താവളത്തിൽ ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് വർദ്ധനവ് മരവിപ്പിച്ചു

Share our post

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് വര്‍ദ്ധന മരവിപ്പിച്ചു. ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഇതോടെയാണ് എയർപോർട്ട് അതോറിറ്റിയുടെ താത്കാലിക പിന്മാറ്റം. ഈ മാസം 16നാണ് 40 രൂപയായിരുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയർത്തിയത്. പ്രതിസന്ധിയിലായ ടാക്സി ഡ്രൈവർമാര്‍ അന്നു മുതല്‍ പ്രതിഷേധത്തിലായിരുന്നു. വിമാനത്താവളത്തിനു മുന്നില്‍ ഡ്രൈവര്‍മാരും ടാക്സി ഉടമസ്ഥരും നിരവധി സമരങ്ങള്‍ നടത്തി. യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകളും സമരത്തിലായിരുന്നു. നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങളും സംഘര്‍ഷവും വിമാനത്താവളത്തിൽ നടന്നു. പ്രതിഷേധം ശക്തമായതോടെയാണ് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന് എയർപോർട്ട് അതോറിറ്റി തീരുമാനിച്ചത്. ടാക്സി വാഹനങ്ങളുടേത് ഒഴികെയുള്ള മറ്റ് നിരക്കുകൾ തുടരും. വിമാനത്താവളത്തിൽ ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് വർദ്ധനവ് മരവിപ്പിച്ചു*


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!