പേരാവൂരിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ മാല ഉടമസ്ഥനെ കണ്ടെത്തി നല്കി

പേരാവൂർ: റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു പവൻ്റെ സ്വർണ മാല ഉടമസ്ഥനെ കണ്ടെത്തി നല്കി. പേരാവൂർ തെരു സ്വദേശിനിയും കൊളക്കാട് സ്കൂൾ വിദ്യാർത്ഥിനിയുമായ പാല വീട്ടിൽ ആര്യ ലക്ഷ്മിയുടെ മാലയാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. വിവരം ന്യൂസ് ഹണ്ട് ഓൺലൈനിൽ അറിയിപ്പായി നല്കിയിരുന്നു. മാല റോഡിൽ നിന്ന് ലഭിച്ച തെരു സ്വദേശിനി കായക്കൂൽ ഹൈറുന്നിസ പോലീസ് സ്റ്റേഷനിൽ മാല ഏല്പിക്കുകയും വിവരം ന്യൂസ് ഹണ്ടിന് കൈമാറുകയും ചെയ്തു. ഉടമസ്ഥൻ സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് ഹൈറുന്നിസയെ വിളിച്ചു വരുത്തി മാല ആര്യ ലക്ഷ്മിക്ക് കൈമാറി. ഹൈറുന്നിസയുടെ സത്യസന്ധതക്ക് ആര്യ ലക്ഷ്മിയുടെ പിതാവ് പാരിതോഷികവും നല്കി.