മാലൂർ സ്വദേശി ചെള്ളുപനി ബാധിച്ച് മരിച്ചു

മാലൂർ : ചെള്ളുപനി ബാധിച്ച് മധ്യവയസ്ക്കൻ മരിച്ചു. മാലൂർ പഞ്ചായത്തിലെ പുരളിമല കോളനിയിലെ കായലോടൻ കുമാരൻ(50)ആണ് മരിച്ചത്. ഒരു മാസം മുമ്പ് പനി ബാധിച്ച് രോഗം ഭേദപ്പെട്ട കുമാരന് ഒരാഴ്ച്ച മുമ്പാണ് വീണ്ടും പനി വന്നത്. തുടർന്നുള്ള പരിശോധനയിൽ ചെള്ളുപനിയാണെന്ന് വ്യക്തമായതോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അന്നുമുതൽ തന്നെ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന കുമാരൻ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഭാര്യ. എൻ.കെ.ഗീത. മക്കൾ: അതുൽകുമാർ, ആദർശ്,അഞ്ജിമ, സഹോദരങ്ങൾ: തങ്ക, ഗിരീഷ്, വിനീഷ്.