വെങ്കടനരസിംഹരജുവരിപേട്ട ; രാജ്യത്ത് ഒറ്റവാക്കിൽ ഏറ്റവും ദീർഘമായ പേരുള്ള റെയിൽവേ സ്റ്റേഷൻ

റെയില്‍ മാര്‍ഗം യാത്രചെയ്യാത്തവര്‍ വളരെ വിരളമായിരിക്കും. ദൂരസ്ഥലങ്ങളിലേക്ക് പോകാനായി ഒട്ടുമിക്കവരും തിരഞ്ഞെടുക്കുന്നത് റെയില്‍ വഴിയുള്ള ഗതാഗതസംവിധാനമാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗര കേന്ദ്രങ്ങളിലെല്ലാം റെയില്‍വേ സ്റ്റേഷനുകളുണ്ട്. പ്ലാറ്റ്‌ഫോമുകളുടെ എണ്ണവും സൗകര്യങ്ങളുമൊക്കെ കൊണ്ട് ചില റെയില്‍വേ സ്‌റ്റേഷനുകള്‍ വേറിട്ടുനില്‍ക്കാറുമുണ്ട്. എന്നാല്‍, പേരിലെ പ്രത്യേകതകൊണ്ട് വേറിട്ടുനില്‍ക്കുകയാണ് ആന്ധ്ര-തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു റെയില്‍വേ സ്‌റ്റേഷന്‍. ‘വെങ്കടനരസിംഹരജുവരിപേട്ട’ (Venkatanarasimharajuvaripeta Railway Station) എന്നാണ് റെയില്‍വേ സ്റ്റേഷന്‍റെ മുഴുവന്‍ പേര്. ഇംഗ്ലീഷില്‍ 28 അക്ഷരങ്ങളാണ് റെയില്‍വേ സ്‌റ്റേഷന്റെ പേരിലുള്ളത്.
റെയില്‍ മാര്‍ഗം യാത്രചെയ്യാത്തവര്‍ വളരെ വിരളമായിരിക്കും. ദൂരസ്ഥലങ്ങളിലേക്ക് പോകാനായി ഒട്ടുമിക്കവരും തിരഞ്ഞെടുക്കുന്നത് റെയില്‍ വഴിയുള്ള ഗതാഗതസംവിധാനമാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗര കേന്ദ്രങ്ങളിലെല്ലാം റെയില്‍വേ സ്റ്റേഷനുകളുണ്ട്. പ്ലാറ്റ്‌ഫോമുകളുടെ എണ്ണവും സൗകര്യങ്ങളുമൊക്കെ കൊണ്ട് ചില റെയില്‍വേ സ്‌റ്റേഷനുകള്‍ വേറിട്ടുനില്‍ക്കാറുമുണ്ട്.
To advertise here, Contact Us
എന്നാല്‍, പേരിലെ പ്രത്യേകതകൊണ്ട് വേറിട്ടുനില്‍ക്കുകയാണ് ആന്ധ്ര-തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു റെയില്‍വേ സ്‌റ്റേഷന്‍. ‘വെങ്കടനരസിംഹരജുവരിപേട്ട’ (Venkatanarasimharajuvaripeta Railway Station) എന്നാണ് റെയില്‍വേ സ്റ്റേഷന്‍റെ മുഴുവന്‍ പേര്. ഇംഗ്ലീഷില്‍ 28 അക്ഷരങ്ങളാണ് റെയില്‍വേ സ്‌റ്റേഷന്റെ പേരിലുള്ളത്.
റെയില്‍വേ സ്‌റ്റേഷന്റെ പേരില്‍ ഒരു വാക്ക് മാത്രമാണുള്ളത്. ഈ സ്റ്റേഷന്‍ ഒരു ഫ്‌ളാഗ് സ്റ്റേഷനാണ്. പാസഞ്ചര്‍ ട്രയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പുണ്ട്. എന്നാല്‍ മെയില്‍, എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് സ്റ്റേഷനില്‍ സ്റ്റോപ്പില്ല.
ഇന്ത്യയിൽ ഒറ്റവാക്കില്‍ ഏറ്റവും നീളമേറിയ പേരുള്ള റെയില്‍വേസ്റ്റേഷനാണിത്. ഏറ്റവും ദൈർഘ്യമുള്ള പേരുള്ള സ്റ്റേഷനുകളിൽ രണ്ടാം സ്ഥാനവും ഈ സ്റ്റേഷനുണ്ട്.
പുനര്‍നാമകരണം ചെയ്ത ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനാണ് ഇന്ത്യയില്‍ ഏറ്റവും നീളമേറിയ പേരുള്ളത്. Puratchi Thalaivar Dr M.G. Ramachandran Central railway station എന്നാണ് സ്‌റ്റേഷന്റെ മുഴുവൻ പേര്. വെയില്‍സിലെ ഒരു റെയില്‍വേ സ്‌റ്റേഷനാണ് ലോകത്തിൽ ഒറ്റവാക്കിൽ ഏറ്റവും ദൈർഘ്യമേറിയ പേരുള്ള റെയിൽവേ സ്റ്റേഷൻ. Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch എന്നാണ് ഈ സ്റ്റേഷന്റെ പേര്.