വരവൂർ വ്യവസായ പാർക്ക്; അപേക്ഷ ക്ഷണിച്ചു

തൃശൂർ : വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള വരവൂർ വ്യവസായ എസ്റ്റേറ്റിൽ ഉൽപ്പാദന മേഖലയിൽ സംരംഭം ആരംഭിക്കുന്നതിന് ഹയർ പർച്ചേസ് വ്യവസ്ഥയിൽ വ്യവസായ ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രകൃതി സൗഹൃദ സംരംഭങ്ങൾക്കാണ് സ്ഥലം അനുവദിക്കുക. കാർഷികാധിഷ്ഠിത ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ, റെഡിമെയ്ഡ് ഗാർമെന്റ്‌സ്, സി.എൻ.സി, ഇലക്ട്രോണിക്‌സ് തുടങ്ങിയ സംരംഭങ്ങൾക്ക് മുൻഗണന. ഫീസ്- 5515 രൂപ, ഇ.എം.ഡി- 10,000 രൂപ.സ്ഥലം ആവശ്യമുള്ള സംരംഭകർ www.industry.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ആവശ്യമായ പ്ലോട്ടിന് അനുസൃതമായ കെട്ടിടത്തിന്റെ പ്ലാൻ ഉൾപ്പെടുത്തിയ സൈറ്റ് പ്ലാനും, സ്ഥാപന ഘടന തെളിയിക്കുന്ന രേഖകൾ, പ്രോജക്ട് റിപ്പോർട്ട്, ഫീസ് അടച്ച ചലാൻ പകർപ്പ് എന്നിവും സമർപ്പിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത്, അസൽ ചലാൻ സഹിതം ജില്ലാ വ്യവസായ കേന്ദ്രത്തിൽ സെപ്റ്റംബർ 13 നകം ലഭ്യമാക്കണം. ഫോൺ: 0487 2361945, 2360847.