ഇസ്‌ലാമിക് സെന്ററിൽ ഹജ്ജ് ഹെല്പ് ഡെസ്ക് ആരംഭിച്ചു

ഇരിക്കൂർ : 2025ലെ ഹജ്ജിന് അപേക്ഷ സമർപ്പിക്കുന്നവർക്ക് എസ്.വൈ.എസ് ഇരിക്കൂർ ഏരിയ കമ്മിറ്റി പാറ്റക്കൽ വാദീ നൂർ ഇസ്‌ലാമിക് സെന്ററിൽ ഹജ്ജ് ഹെല്പ് ഡെസ്ക് ആരംഭിച്ചു. കെ.സ്വലാഹുദീൻ ഉദ്ഘാടനം ചെയ്തു. ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം അൻസ്വരി, കെ മൻസൂർ, കെ നഹീം, കെ.സഹീദ്, സി.എച്ച് മുസ്തഫ അമാനി, എൻ.പി എറമുള്ളാൻ, പി .അംജദ് അലി തുടങ്ങിയവർ സംസാരിച്ചു.