ഇനി തോന്നും പോലെ ഹോട്ടലുകളില്‍ നിര്‍ത്തില്ല, യാത്രക്കാര്‍ക്ക് മികച്ച ഭക്ഷണം ഉറപ്പാക്കും; പുതിയ സംവിധാനവുമായി കെ.എസ്.ആര്‍.ടി.സി

Share our post

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ യാത്രക്കാര്‍ക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്റുകളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. കെ.എസ്.ആര്‍.ടി.സി ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്ന പൊതുഗതാഗത സംവിധാനമാണ്. സംസ്ഥാനത്തിന്റെ റോഡ് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെ.എസ്.ആര്‍.ടി.സി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, യാത്രക്കാര്‍ക്ക് ഭക്ഷണ പാനീയ സേവനങ്ങള്‍ നല്‍കുന്നതിനായി പ്രധാന റൂട്ടുകളില്‍ സ്ഥിതി ചെയ്യുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറന്റുകളില്‍ നിന്ന് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് താല്‍പ്പര്യപത്രം ക്ഷണിക്കുന്നതായി കെ.എസ്.ആര്‍.ടി.സി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

കുറിപ്പ്

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ യാത്രക്കാര്‍ക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്റുകളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്ന പൊതുഗതാഗത സംവിധാനമാണ്. സംസ്ഥാനത്തിന്റെ റോഡ് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെ.എസ്.ആര്‍.ടി.സി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, യാത്രക്കാര്‍ക്ക് ഭക്ഷണ പാനീയ സേവനങ്ങള്‍ നല്‍കുന്നതിനായി പ്രധാന റൂട്ടുകളില്‍ സ്ഥിതി ചെയ്യുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറന്റുകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് താല്‍പ്പര്യപത്രം ക്ഷണിക്കുന്നു.

പ്രധാന നിബന്ധനകള്‍…

1. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വെജ്, നോണ്‍ വെജ് ഭക്ഷണം ന്യായമായ നിരക്കില്‍ നല്‍കുന്ന ഭക്ഷണശാലകളായിരിക്കണം.

2. ശുചിത്വമുള്ള അടുക്കളകളും ആവശ്യത്തിന് ഭക്ഷണ സൗകര്യങ്ങളും ഉണ്ടായിരിക്കണം

3. ശുചിത്വമുള്ള ടോയ്ലറ്റുകള്‍/മൂത്രപ്പുരകള്‍, വിശ്രമമുറി സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം

4. ബസ് പാര്‍ക്കിങ്ങിന് മതിയായ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

എസ്റ്റേറ്റ് ഓഫീസര്‍, ചീഫ് ഓഫീസ്, കെഎസ്ആര്‍ടിസി

Phone Number 04712471011232 Email ID estate@kerala.gov.in.

ആവശ്യമായ രേഖകള്‍ സഹിതമുള്ള താല്പര്യപത്രം 05/09/2024,17.00 മണിക്കു മുന്‍പായി കെ.എസ്.ആര്‍.ടി.സി ട്രാന്‍സ്പോര്‍ട്ട് ഭവനിലെ തപാല്‍ വിഭാഗത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

യോഗ്യതാമാനദണ്ഡം, നിബന്ധനകള്‍ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്കായി

www.keralartc.com/tenders/misc

എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!