Connect with us

Kerala

കേരളതീരത്ത് അയല,​ മത്തി,​ വരവ് കുറഞ്ഞു; ഇടിയുന്നു മത്സ്യസമ്പത്ത്

Published

on

Share our post

2023 വർഷത്തെ മത്സ്യ ലഭ്യതയിൽ 1.09 ലക്ഷം ടണ്ണിന്റെ കുറവ് വന്നതായി സർക്കാരിന്റെ കണക്ക്. 2022–23 വർഷത്തിൽ 6.90 ലക്ഷം ടൺ മത്സ്യം ലഭിച്ച സംസ്ഥാനത്ത് 2023-24 വർഷം ഇത് 5.81 ലക്ഷം ടണ്ണിൽ ഒതുങ്ങി. ഇതിന് മുമ്പുള്ള വർഷങ്ങളിലും ഏറ്റക്കുറച്ചിൽ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളികളുടെ ഇഷ്ടപ്പെട്ട മീനുകളിൽ പലതും വൻതോതിൽ കുറയുന്നത് മത്സ്യബന്ധനമേഖലയിൽ വലിയ ആശങ്ക പരത്തിയിട്ടുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളും അത്യുഷ്ണവുമെല്ലാമാണ് മത്സ്യത്തിന്റെ ലഭ്യത കുറയുവാനുള്ള കാരണമായി വിദഗ്ധർ വിലയിരുന്നത്. ഈ വർഷവും സ്ഥിതി മോശമാകാനാണ് സാദ്ധ്യതയെന്നും വിദഗ്ധർ വിലയിരുത്തുന്നു. കേരളത്തിലേക്ക് കൂടുതലും മത്സ്യമെത്തിക്കുന്ന തമിഴ്നാട്ടിലും കർണാടകത്തിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് മത്സ്യലഭ്യതയിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനവും പറയുന്നു. സീസണുകളിൽ ലഭിക്കേണ്ട മത്സ്യത്തിന്റെ നാലിലൊന്ന് പോലുമില്ലാത്ത അവസ്ഥയിൽ മത്സ്യതൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. അനുബന്ധ മേഖലയിലെ തൊഴിലാളികളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

സാമ്പത്തിക വർഷം- ലഭിച്ച മത്സ്യം (ടൺ)​

2023-24 5.81 ലക്ഷം

2022-23 6.90 ലക്ഷം

2021-22 6.01 ലക്ഷം

2020-21 3.91ലക്ഷം

2019-20 4.75 ലക്ഷം

2018-19 6.09 ലക്ഷം

2017-18 4.87 ലക്ഷം

ഇഷ്ടമീനുകളും കുറഞ്ഞു

മുൻകാലങ്ങളിൽ യഥേഷ്ടം ലഭിച്ചിരുന്ന അയല, മത്തി, നെത്തോലി, ചെമ്പല്ലി, ചൂര, എന്നിവയുടെ ലഭ്യതയിലും വലിയ ഇടിവാണ് കഴിഞ്ഞ വർഷമുണ്ടായത്. 2022-23 വർഷം 102084 മെട്രിക് ടൺ അയല ലഭിച്ചിരുന്നിടത്ത് 2023-2024 വർഷത്തിൽ 34546 മെട്രിക് ടൺ ആയി കുറഞ്ഞു. 2022-23 വർഷം 136946 മെട്രിക് ടൺ മത്തി ലഭിച്ചിരുന്നിടത്ത് 2023-24 വർഷം 115322 മെട്രിക് ടണ്ണായും കുറഞ്ഞു.

വില്ലനായി കടൽപ്രതിഭാസങ്ങൾ

ആഗോളതാപനത്തിന്റെ ഭാഗമായ ഉഷ്ണപ്രവാഹം കടലിൽ തുടർച്ചയായി രൂപപ്പെടുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുന്നതായി മത്സ്യ ഗവേഷണകേന്ദ്രങ്ങൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കടലിലെ താപനില 1.2 ഡിഗ്രിയോളമാണ് വർദ്ധിച്ചത്. ഇരുന്നൂറു മുതൽ 250 വരെ തവണ ചൂടുകാറ്റും വീശി. ന്യൂനമർദവും കള്ളക്കടൽ പ്രതിഭാസവും പലതവണയുണ്ടായ ഈ വർഷം മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. കരയിൽ നിന്നുണ്ടാകുന്ന കാർബൺഡയോക്‌സൈഡിന്റെ 26 ശതമാനം കടലാണ് വലിച്ചെടുക്കുന്നത്. ഇതോടൊപ്പം പുറന്തള്ളുന്ന മീഥും ചേരുമ്പോൾ വെള്ളത്തിലെ അമ്ലാംശം വർദ്ധിക്കും. ഉപരിതല മത്സ്യങ്ങളുടെ നിലനിൽപ്പിനെ ഇത് പ്രതികൂലമായി ബാധിക്കും. കടലിൽ പുറന്തള്ളുന്ന പ്ലാസ്റ്റിക്കും മറ്റ് വിഷപദാർത്ഥങ്ങളും മത്സ്യങ്ങളുടെ പ്രജനനത്തെയും തടസപ്പെടുത്തുന്നു.


Share our post

Kerala

ലഹരിക്കേസിൽ പ്രയാ​ഗ മാർട്ടിനെ ചോദ്യംചെയ്യും, നോട്ടീസ് നൽകി

Published

on

Share our post

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യംചെയ്യും. വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് പ്രയാഗയ്ക്ക് നോട്ടീസ് നല്‍കി. പ്രയാഗയുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്.മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. മരട് പോലീസ് സ്‌റ്റേഷനില്‍വെച്ചുതന്നെയോ എറണാകുളം എ.സി.പിയുടെ ഓഫീസിലോ ആവും ചോദ്യംചെയ്യുക. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗാമാര്‍ട്ടിന്റേയും നടന്‍ ശ്രീനാഥ് ഭാസിയുടേയും പേരുണ്ടായിരുന്നു.

ശ്രീനാഥ് ഭാസിയേയും കേസില്‍ ചോദ്യംചെയ്‌തേക്കും. ഉടന്‍ നോട്ടീസ് നല്‍കാനാണ് സാധ്യത. നിലവില്‍ ശ്രീനാഥ് കൊച്ചിയില്‍ ഇല്ലെന്നാണ് വിവരം.ഓംപ്രകാശിനെ മുറിയില്‍ സന്ദര്‍ശിച്ച 20 പേരില്‍ സിനിമാതാരങ്ങളുമുണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയത്. ഓം പ്രകാശ് താമസിച്ച ഹോട്ടലിലെ മൂന്നുമുറികള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഇതില്‍ ലഹരി പാര്‍ട്ടി നയന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍നിന്നാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനേയും കൂട്ടാളി ഷിഹാസിനേയും പിടികൂടിയത്.


Share our post
Continue Reading

Kerala

കൈക്കൂലി കേസില്‍ ഡി.എം.ഒ അറസ്റ്റില്‍

Published

on

Share our post

ഇടുക്കി:കൈക്കൂലി കേസില്‍ ഇടുക്കി ഡി.എം.ഒ. ഡോക്ടർ എൽ. മനോജ് അറസ്റ്റിൽ. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.വ്യാപകമായ പരാതികളുയർന്നതിനെത്തുടർന്ന് തിങ്കളാഴ്ച ഇയാളെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച ഇയാൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സസ്പെൻഡ് ചെയ്ത നടപടിയിൽ സ്റ്റേ വാങ്ങുകയും തുടർന്ന് ഇന്ന് വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തത്.ഹോട്ടൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപയാണ് കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. ഇയാളുടെ ഡ്രൈവറുടെ ഗൂഗിൾ പേ വഴിയാണ് പണം അയച്ചു നൽകിയത്. ഡ്രൈവർ രാഹുൽ രാജിനേയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Kerala

ജിപ്മറിൽ ബി.എസ്‌.സി.നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ

Published

on

Share our post

ജിപ്മർ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്) പുതുച്ചേരി, വിവിധ നാലുവർഷ ബി.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി. നഴ്‌സിങ്, ബി.എസ്‌സി. അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം

അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകൾ

ബാച്ച്‌ലർ ഓഫ് മെഡിക്കൽ ലബോറട്ടറിസയൻസസ്, അനസ്തേഷ്യാ ടെക്‌നോളജി, ബാച്ച്‌ലർ ഓഫ് ഓപ്‌റ്റോമെട്രി, കാർഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഇൻ ബ്ലഡ് ബാങ്കിങ്, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി, പെർഫ്യൂഷൻ ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി.

* കോഴ്‌സുകളുടെ ദൈർഘ്യം നാലുവർഷം. ബി.എസ്‌സി. നഴ്‌സിങ്ങിൽ 24 ആഴ്ച ദൈർഘ്യമുള്ള പെയ്ഡ് ഇന്റേൺഷിപ്പും ഉൾപ്പെടും.

* ബാച്ച്‌ലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസസിൽ മൂന്നരവർഷത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകളും ആറുമാസത്തെ നിർബന്ധിത ഇന്റേൺഷിപ്പും ഉണ്ടാകും. മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകൾക്ക് മൂന്നുവർഷത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ, ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ്.

* നഴ്‌സിങ്ങിന് 94-ഉം (ആൺകുട്ടികൾ-ഒൻപത്, പെൺകുട്ടികൾ -85), 11 അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകൾക്കായി മൊത്തം 87-ഉം സീറ്റുണ്ട്.

* അഖിലേന്ത്യാതലത്തിൽ നികത്തുന്ന സീറ്റുകളും പുതുച്ചേരി നിവാസികൾക്കു സംവരണംചെയ്ത സീറ്റുകളും ഉണ്ടാകും. രണ്ടിലും സംവരണംപാലിച്ചായിരിക്കും പ്രവേശനം.

യോഗ്യത

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച്, പ്ലസ്ടു പരീക്ഷ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് വേണം (പട്ടിക, ഒ.ബി.സി. വിഭാഗക്കാർക്ക് 40 ശതമാനം, ജനറൽ യു.ആർ., ഇ.ഡബ്ല്യു.എസ്. വിഭാഗ ഭിന്നശേഷിവിഭാഗക്കാർക്ക് 45 ശതമാനം).31.12.2024-ന് 17 വയസ്സ് പൂർത്തിയാകണം (1.1.2008-നോ മുൻപോ ജനിച്ചവരാകണം). ഉയർന്ന പ്രായപരിധിയില്ല.നീറ്റ് യു.ജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- അണ്ടർ ഗ്രാജ്വേറ്റ്) 2024 യോഗ്യത നേടണം.

അപേക്ഷ

പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ jipmer.edu.in/announcement/ ലെ ലിങ്ക് വഴി ഒക്ടോബർ 24-ന് വൈകീട്ട് നാലുവരെ നടത്താം. നീറ്റ് യു.ജി. 2024 റാങ്ക്/മെറിറ്റ് അടിസ്ഥാനമാക്കി, കൗൺസലിങ്ങിന് അർഹതനേടുന്നവരുടെ പട്ടിക നവംബർ എട്ടിനകം പ്രസിദ്ധപ്പെടുത്തും.നേരിട്ടുനടത്തുന്ന കൗൺസലിങ്, പ്രവേശനം എന്നിവയുടെ തീയതി പിന്നീട് വെബ്‌സൈറ്റ് വഴി പ്രഖ്യാപിക്കും. വ്യക്തിപരമായ അറിയിപ്പ് അയക്കുന്നതല്ല. ക്ലാസുകൾ നവംബർ 25-ന് തുടങ്ങും.

സീറ്റ് ഉപേക്ഷിച്ചാൽ പിഴ

ആദ്യ കൗൺസലിങ്ങിൽ സീറ്റ് സ്വീകരിച്ചശേഷം അന്തിമ കൗൺസലിങ്ങിനു മുൻപ്‌ സീറ്റ് വേണ്ടെന്നുവെച്ചാൽ പിഴയായി 10,000 രൂപ അടയ്ക്കണം.ഫൈനൽ കൗൺസലിങ് കഴിഞ്ഞ് ആദ്യ അക്കാദമിക് വർഷത്തിന് അവസാനംവരെ സീറ്റ് ഒഴിഞ്ഞാൽ 25,000 രൂപയും രണ്ടാം അക്കാദമിക് വർഷം മുതൽ നാലാം അക്കാദമിക് വർഷംവരെ സീറ്റ് ഒഴിഞ്ഞാൽ 50,000 രൂപയും പിഴ അടയ്ക്കേണ്ടിവരും. അടച്ച തുക ആർക്കും തിരികെലഭിക്കില്ല.

അക്കാദമിക് ഫീ

പ്രതിവർഷ അക്കാദമിക്/ട്യൂഷൻ ഫീസ് 1200 രൂപ. മറ്റു ഫീസുകൾ: അഡ്മിഷൻ ഫീ-2500 രൂപ, ഐഡന്റിറ്റി കാർഡ്-150 രൂപ, കോഷൻഡിപ്പോസിറ്റ്-3000 രൂപ (എല്ലാം ഒറ്റത്തവണ); ജിപ്മർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഫീ-1000 രൂപ, ലേണിങ് റിസോഴ്‌സസ് ഫീ-2000 രൂപ, കോർപസ് ഫണ്ട് ഓൺ അക്കാദമിക് ഫീ-60 രൂപ, സ്റ്റുഡന്റ് ഇൻഫർമേഷൻ ഡീറ്റെയിൽസ്-1500 രൂപ (എല്ലാം പ്രതിവർഷം). നീറ്റ് യു.ജി. 2024 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


Share our post
Continue Reading

Kerala13 hours ago

ലഹരിക്കേസിൽ പ്രയാ​ഗ മാർട്ടിനെ ചോദ്യംചെയ്യും, നോട്ടീസ് നൽകി

Kerala13 hours ago

കൈക്കൂലി കേസില്‍ ഡി.എം.ഒ അറസ്റ്റില്‍

Kerala14 hours ago

ജിപ്മറിൽ ബി.എസ്‌.സി.നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ

Kerala14 hours ago

കോഴിക്കോട് ഹോട്ടലിനു സമീപം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Kerala15 hours ago

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

Kerala15 hours ago

ഫീച്ചര്‍ ഫോണ്‍ വഴി യു.പി.ഐ ഇടപാട്: പരിധി വര്‍ധിപ്പിച്ചു

Kannur15 hours ago

വേഗതയേറിയ മാജിക് ഗിന്നസ് റെക്കോഡുമായി ആൽവിൻ റോഷൻ

Kannur17 hours ago

ചന്ദനക്കടത്ത്: എട്ട് പേർ പിടിയിൽ

Kannur17 hours ago

ഓർമമഴ നനയാം ഈ ഓലക്കുടയിൽ

Kannur17 hours ago

അംഗപരിമിതരായ വ്യക്തികള്‍ക്ക് അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!