പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു

2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ടവർക്ക് സെപ്റ്റംബർ 30 വരെ പെൻഷൻ മസ്റ്ററിങ് നടത്താം. ഈ സമയത്തിനുള്ളിൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പൂർത്തീകരിക്കണം. സമയ പരിധി ഇനി ദീർഘിപ്പിച്ച് നൽകുന്നതല്ല എന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിന് 50 രൂപയും അക്ഷയ കേന്ദ്രങ്ങൾക്ക് ഫീസ് നൽകണം.ജൂൺ 25-ന് തുടങ്ങിയ പെൻഷൻ മസ്റ്ററിംഗ് ഇതിനോടകം 85 ശതമാനത്തോളം പൂർത്തീകരിച്ചു.