ആരോ​ഗ്യപ്രശ്നം നേരിടുന്ന വയോജനങ്ങൾക്ക് വീട്ടിലിരുന്ന് പ്രമേഹം പരിശോധിക്കാം

Share our post

കോഴിക്കോട്: പ്രായമായവരിൽ മാസത്തിലൊരിക്കലെങ്കിലും ലാബിൽ പോയി പ്രമേഹം പരിശോധിക്കാത്തവർ വളരെ ചുരുക്കം. എന്നാൽ ആരോഗ്യപ്രശ്നം നേരിടുന്നവർക്ക് വീട്ടിലിരുന്നുതന്നെ ‘മധുരം’ പരിശോധിക്കാനായാലോ. അതിനായി, സാമൂഹികനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ‘വയോമധുരം’. പ്രമേഹം പരിശോധിക്കാൻ ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്നതാണ് പദ്ധതി. ബി.പി.എൽ. വിഭാഗത്തിലെ 60-ന് മുകളിലുള്ളവർക്കാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി ഗ്ലൂക്കോമീറ്ററുകളും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും നൽകുന്നത്.

2018-ൽ തുടങ്ങിയ പദ്ധതിയെക്കുറിച്ച് അധികമാരും അറിയാത്തതിനാൽ അപേക്ഷകർ കുറവാണ്. ഓരോവർഷവും പ്രത്യേക അപേക്ഷ ക്ഷണിക്കുകയാണ് ചെയ്യുന്നത്. 2023-ൽ സംസ്ഥാനത്താകെ ലഭിച്ചത് 666 അപേക്ഷകൾ. ഇതിൽ 535 ഗ്ലൂക്കോമീറ്ററുകൾ വിതരണംചെയ്തു. ആവശ്യമായ രേഖകളില്ലാത്തതിനാലാണ് ബാക്കി അപേക്ഷകരെ പരിഗണിക്കാതിരുന്നത്. ഈ വർഷം ഇതുവരെ 129 അപേക്ഷ ലഭിച്ചു. suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബർവരെ അപേക്ഷിക്കാം. പ്രമേഹരോഗിയാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!