വയനാടിന് കെെത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത്‌ 174,17,93,390 രൂപ

Share our post

തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2024 ജൂലൈ 30 മുതൽ ആഗസ്റ്റ് 16 വൈകുന്നേരം 5.30 വരെ ലഭിച്ചത് 174,17,93,390 രൂപ. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ പുനർനിർമിക്കുന്നതിനായി നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. 16/08/2024, വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകൾ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് അന്തരിച്ച ഭാര്യ ഷേർളി തോമസിന്റെ ആ​ഗ്രഹപ്രകാരം 5 ലക്ഷം രൂപ കുടുംബാം​ഗങ്ങളോടൊപ്പമെത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ശ്രീനാരായണ സേവാസംഘം രക്ഷാധികാരി പ്രൊഫ. എം കെ സാനു – 5 ലക്ഷം രൂപ

കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി – 50,000 രൂപ

മലബാർ സിമൻ്റ്സ് – 10 ലക്ഷം രൂപ

മരട് മുൻസിപ്പാലിറ്റി – 10 ലക്ഷം രൂപ

പിഗ് ഫാർമേഴ്സ് അസോസിയേഷൻ, പയ്യാവൂർ, കണ്ണൂർ – 7 ലക്ഷം രൂപ

ബാംഗ്ലൂർ വ്യവസായിയും മുൻ ലോക കേരള സഭ മെമ്പറുമായ ബിനോയ് എസ് നായർ – 5 ലക്ഷം രൂപ

എറണാകുളം പബ്ലിക് ലൈബ്രറി – രണ്ടര ലക്ഷം രൂപ

കാസർഗോഡ് ജില്ലയിലെ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കളുടെ നേതൃത്വത്തിൽ സ്വരൂപിച്ച 106260 രൂപ

പീപ്പിൾസ് ലോ ഫൗണ്ടേഷൻ, കണ്ണൂർ – ഒരു ലക്ഷം രൂപ

സുധീർ എ, പെരിങ്ങമല – 60,000 രൂപ

എസ് ഉണ്ണികൃഷ്ണൻ, റിട്ട. സെക്രട്ടറി എ ജി , എറണാകുളം – 52,443 രൂപ

പാൽക്കുളങ്ങര ശിവകൃപ ഹോസ്പിറ്റലിലെ ഡോക്ടർ കെ സുരേഷ് – 50,000 രൂപ

കേരള സ്റ്റേറ്റ് ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്സ് & വർക്കേഴ്സ് യൂണിയൻ – 50,001 രൂപ

ഗവ.മോഡൽ എച്ച്എസ് എൽപിഎസ് തൈക്കാട് – 50,000 രൂപ

ദില്ലിയിലെ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനങ്ങളിലെ മലയാളി നേഴ്സുമാരുടെ കൂട്ടായ്മ്മ സമാഹരിച്ച തുക – 59,000 രൂപ

ടി വി എൽ കാന്തറാവു, വിശാഖപട്ടണം- 25,000 രൂപ

ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ ജയൻ ബാബു – 20,000 രൂപ

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ് കെ ബെൻ ഡാർവിൻ – 16,000 രൂപ

എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി റാങ്ക് ഹോൾഡേഴ്സ് , കാറ്റഗറി നമ്പർ 497/19 – 10,000 രൂപ

ആലുംമൂട്, വടശ്ശേരികോണം സ്വദേശി 10 വയസ്സുള്ള കാർത്തിക് പി എ , സൈക്കിൾ വാങ്ങാൻ കുടുക്കയിൽ ശേഖരിച്ച 4,900 രൂപ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!