വയനാടിനായി സാലറി ചലഞ്ച്: സര്‍ക്കാര്‍ ഉത്തരവിറങ്ങി

Share our post

റീ ബില്‍ഡ് വയനാടിന് വേണ്ടിയുള്ള സാലറി ചലഞ്ച് സംബന്ധിച്ച്‌ സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി. കുറഞ്ഞത് അഞ്ച് ദിവസത്തെ ശബളം നല്‍കണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. ഇത്തരത്തില്‍ ലഭിക്കുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. പരമാവധി മൂന്ന് ഗഡുക്കളായി തുക നല്‍കണമെന്നും സമ്മതപത്രം നല്‍കുന്ന ജീവനക്കാരില്‍ നിന്ന് അടുത്ത മാസത്തെ ശമ്ബളം മുതല്‍ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവില്‍ ചൂണ്ടികാട്ടുന്നത്. പി.എഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!