കണ്ണൂർ ജില്ലാ അണ്ടർ 11 സെലക്ഷൻ ചെസ് മത്സരം ഞായറാഴ്ച

Share our post

പേരാവൂർ : ചെസ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ 11 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് മത്സരം ഞായറാഴ്ച രാവിലെ 9.30ന് കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ നടക്കും. ജില്ലാ നിവാസികളായ 1/1/2013 നോ അതിന് ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം. ആദ്യ രണ്ട് സ്ഥാനം നേടുന്നവർ ഓരോ കാറ്റഗറിയിലും സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും. വിശദവിവരങ്ങൾക്ക് ഫോൺ : 9846879986, 9400712673, 9388775570.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!