ഒറ്റയടിക്ക് കുറഞ്ഞത് 20,000 രൂപ; ഐഫോണിന് വമ്പന്‍ ഓഫര്‍

Share our post

പഴയ മോഡല്‍ എങ്കിലും ആപ്പിളിന്‍റെ അപ്‌ഡേറ്റുകളോടെ മുഖംമിനുക്കിയിരിക്കുന്ന ഐഫോണ്‍ 14 പ്ലസ് ഇപ്പോള്‍ 20,000 രൂപ വിലക്കുറവില്‍ ലഭ്യം. ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടാണ് ഐഫോണ്‍ 14 പ്ലസിന് ഓഫര്‍ നല്‍കുന്നത്. ഫ്ലിപ്‌കാര്‍ട്ടിന്‍റെ ഫ്രീഡം സെയ്‌ലിന്‍റെ ഭാഗമായാണ് ഓഫര്‍.ഐഫോണ്‍ 14 പ്ലസിന്‍റെ 128 ജിബി ബ്ലൂ വേരിയന്‍റിന് 59,999 രൂപയാണ് ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ടിലെ വില. 79,600 രൂപയാണ് ഈ ഫോണിന്‍റെ യഥാര്‍ഥ വില. ഫ്ലിപ്‌കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രഡ‍ിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 5 ശതമാനം കാഷ്‌ബാക്ക് ഇതിന് പുറമെ ലഭിക്കും. 6.7 ഇഞ്ചാണ് ഈ ഫോണിന്‍റെ റെറ്റിന എക്‌സ്‌ഡി.ആര്‍.ഡിസ്പ്ലെയ്ക്ക് വരുന്നത്. 12 എം.പി വീതമുള്ള ഡബിള്‍ ക്യാമറയാണ് പിന്‍വശത്തെ ആകര്‍ഷണം. സെല്‍ഫിക്കായും 12 എം.പി ക്യാമറയാണുള്ളത്.

എ15 ബയോനിക് ചിപും 6 കോര്‍ പ്രൊസസറും വരുന്ന ഫോണില്‍ ആപ്പിളിന്‍റെ അപ്‌ഡേറ്റുകളെല്ലാം ലഭ്യമാണ്. സിരി, ഫേസ് ഐ.ഡി, ബാരോ‌മീറ്റര്‍, ആംബ്യന്‍റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ ഈ മോഡലിലുണ്ട്.ഇരട്ട സിം (നാനോ+ഇ-സിം) ഐഫോണ്‍ 14 പ്ലസ് ബ്ലൂവില്‍ ഉപയോഗിക്കാം. 20 വാട്ട്സ് അഡാപ്റ്റര്‍ ഉപയോഗിച്ച് അരമണിക്കൂര്‍ കൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാം. മെഗ്‌സേഫ് വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യവും ലഭ്യം. 26 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്കും 20 മണിക്കൂര്‍ വരെ സ്ട്രീമിങും 100 മണിക്കൂര്‍ വരെ ഓഡിയോ പ്ലേബാക്കും വാഗ്ദാനം ചെയ്യുന്നു. വെള്ളം, പൊടി എന്നിവയെ ചെറുക്കാനുള്ള ഐ.പി 68 റേറ്റിംഗുള്ള ഫോണാണ് ഐഫോണ്‍ 14 പ്ലസ്. ആറ് മീറ്റര്‍ വരെ ആഴത്തില്‍ 30 മിനുറ്റോളം സുരക്ഷ ഫോണ്‍ നല്‍കും എന്നാണ് കമ്പനിയുടെ അവകാശവാദം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!