54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥിരാജ് സുകുമാരനേയും മികച്ച നടിമാരായി പാർവതിയേയും ബീനാ ആർ.ചന്ദ്രനേയും തിരഞ്ഞെടുത്തു.ജിയോ ബേബി സംവിധാനം ചെയ്ത കാതലാണ് മികച്ച ചിത്രം. ബ്ലസിയാണ് മികച്ച സംവിധായകന്‍. മികച്ച പിന്നണി ഗായകനായി സംഗീത സംവിധായകൻ വിദ്യാധരൻ മാസറ്ററെ തിരഞ്ഞെടുത്തു- ജനനം 1947 മരണം തുടരുന്നു എന്ന സിനിമയിലെ ഗാനത്തിനാണ് പുരസ്കാരം.
തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകൻ പ്രിയനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാർ.