താഴ്ന്നുകിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ക്ഷീരകര്‍ഷകന്‍ മരിച്ചു

കുഴല്‍മന്ദം (പാലക്കാട്): താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ക്ഷീര കര്‍ഷകന്‍ മരിച്ചു. കുഴല്‍മന്ദം നൊച്ചുള്ളി മഞ്ഞാടി വീട്ടീല്‍ വേലമണി(75) യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം.പെരുങ്കുന്നം ക്ഷീരസംഘത്തിലെ ക്ഷീര കര്‍ഷകനാണ്. കാലത്ത് പാല്‍ നല്‍കുന്നതിനായി പോകുന്നതിനിടെയാണ് വഴിയരികിലെ കെ.എസ്.ഇ.ബി. പോസ്റ്റില്‍ നിന്നും താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റത്. മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍.ഭാര്യ: വള്ളിക്കുട്ടി. മക്കള്‍: രാധാകൃഷ്ണന്‍, രമേഷ്, പരേതനായ രാജേഷ്, സതീഷ്. മരുമക്കള്‍: ദീപ, കുഞ്ഞിലക്ഷ്മി, രമ്യ, പ്രീത. സഹോദരങ്ങള്‍: പരേതയായ തങ്ക, കണ്ടു, കമലാക്ഷി, വേലായുധന്‍, പാര്‍വ്വതി, രാമകൃഷ്ണന്‍, കാഞ്ചന, രാജന്‍, ചെല്ലമണി.