വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്; യൂത്ത് കോണ്‍ഗ്രസ് വെബ്‌സൈറ്റ് അഡ്മിന് നോട്ടീസ്

തിരുവനന്തപുരം: വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കോടതിയുടെ നിര്‍ണായക ഇടപെടല്‍. യൂത്ത് കോണ്‍ഗ്രസ് വെബ്‌സൈറ്റ് അഡ്മിന് കോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം ഹാജരാകാന്‍ നിര്‍ദേശിച്ചാണ് നോട്ടീസ് അയച്ചത്. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് നടപടി.അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും വെബ്‌സൈറ്റിലെ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായിരുന്നില്ല. ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.