കണ്ണൂരില്‍ ലേഡീസ് കോച്ചിൽ പുരുഷൻമാർ; പിഴ ഈടാക്കി റെയിൽവേ

Share our post

കണ്ണൂർ: ട്രെയിനുകളിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ കയറുന്നത് പതിവാകുന്നു. പരാതി കൂടിയതോടെ 500 രൂപ പിഴ ഈടാക്കാനാണ് റെയിൽവേയുടെ തീരുമാനം. സ്ത്രീ സംവരണ കോച്ചിൽ പുരുഷൻമാർ കയറിയാൽ സെക്ഷൻ 162 പ്രകാരം ചുരുങ്ങിയത് 500 രൂപ വരെ പിഴ ഇടാക്കാം.കഴിഞ്ഞ വർഷം 2424 പേരിൽനിന്ന്‌ 9.11 ലക്ഷം രൂപയും 2022-ൽ 1153 പേരിൽനിന്നായി 4.70 ലക്ഷം രൂപയും പിഴ ഈടാക്കിയിരുന്നു. അകത്തും പുറത്തും ലേഡീസ് എന്ന് എഴുതിവെച്ചിട്ടും ഈ പ്രവണത തുടരുകയാണ്. പരാതി പറയാൻ തീവണ്ടികളിൽ ആർ.പി.എഫ് ഇല്ലാത്തതും യാത്രക്കാർക്ക് തിരിച്ചടിയാണ്.ഇക്കൂട്ടത്തിൽ തിരക്കിനിടയിൽ കോച്ച് മാറി അബദ്ധത്തിൽ കയറുന്നവരുമുണ്ട്. പരശുറാം, വഞ്ചിനാട്, വേണാട് ഉൾപ്പെടെ കേരളത്തിലോടുന്ന 12 തീവണ്ടികളിൽ രണ്ടു വീതവും മലബാർ, മാവേലി, ഏറനാട് എക്‌സ്‌പ്രസുകളിൽ ഒന്നുവീതവും ലേഡീസ് കോച്ചുകളുണ്ട്. സുരക്ഷയുടെ ഭാഗമായി ലേഡീസ് കോച്ചുകൾ മധ്യത്തിലും പിറകിൽ ഗാർഡിനോട് ചേർന്നുമായിരിക്കും ഉണ്ടാവുക. ഇതിൽ മാറ്റം വരുമ്പോഴാണ് മാറിക്കയറലും പ്രശ്‌നങ്ങളും ഉണ്ടാവുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!