Connect with us

India

കേരളത്തിലും സമരത്തിന് ഡോക്ടർമാർ; നാളെ സൂചന സമരം നടത്തും, വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും

Published

on

Share our post

കൊൽക്കത്തയിലെ ട്രെയിനി ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടർമാർ സമരം നടത്തും. പി.ജി. ഡോക്ട‌ർമാരും സീനിയർ റസിഡൻ്റ് ഡോക്‌ടർമാരും നാളെ സൂചന സമരം നടത്തും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെ.എം.പി.ജി.എ സമരം പ്രഖ്യാപിച്ചത്. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി, സെൻട്രൽ പ്രൊട്ടക്ഷൻ ആക്‌ട് നടപ്പാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. സമരസൂചകമായി നാളെ ഒ.പിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കാനും തീരുമാനമായി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നുമാണ് ഇവർ ഉയർത്തുന്ന ആവശ്യം. അതേസമയം, അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. പ്രതിഷേധ സൂചകമായി കെ.ജി.എം.ഒ.എ നാളെ കരിദിനമായി ആചരിക്കും. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാരും നാളെ സമരത്തിൻ്റെ ഭാഗമാകും. ഇതിനോടനുബന്ധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു. അക്രമത്തെ അപലപിച്ച് ഐ.എം.എയും രം​ഗത്തെത്തി. അധികൃതരുടെ ആവ‍‍ർത്തിച്ചുള്ള അനാസ്ഥ കാരണമാണ് അക്രമമുണ്ടായത്. അടിയന്തര യോ​ഗം ചേർന്ന് ഐ.എം.എ തുടർ സമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


Share our post

India

കേന്ദ്രീയവിദ്യാലയങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

Published

on

Share our post

ന്യുഡല്‍ഹി: 2025-26 അധ്യയന വര്‍ഷത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന പ്രക്രിയ നടക്കുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം ഓഫ്‌ലൈന്‍ അഡ്മിഷന്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.ബാലവാടിക 2ലേക്കും 2,3,4,5,6,7,8,9,10,12 എന്നീ ക്ലാസുകളിലേക്കും അപേക്ഷിക്കാം. 11ാം ക്ലാസിലേക്കുള്ള അഡ്മിഷന്‍ പിന്നീട് ആരംഭിക്കുന്നതാണ്.ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

പ്രധാനപ്പെട്ട തീയതികള്‍

കെവി ഓഫ്‌ലൈന്‍ അഡ്മിഷന്‍ ഫോം സമര്‍പ്പിക്കേണ്ടത്- ഏപ്രില്‍ 2- ഏപ്രില്‍ 11
ആദ്യ പ്രോവിഷണല്‍ ലിസ്റ്റ് ഏപ്രില്‍ 17ന് പുറത്ത് വരും.
ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 21 വരെ അഡ്മിഷന്‍ വിന്‍ഡോ തുറക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി – ജൂണ്‍ 30
സീറ്റൊഴിവ് ഉണ്ടെങ്കിലുള്ള അവസാന അഡ്മിഷന്‍ ഡെഡ്‌ലൈന്‍- ജൂലായ് 31
ആവശ്യമായ രേഖകള്‍
മുന്‍വര്‍ഷ ക്ലാസുകളിലെ റിപ്പോര്‍ട്ട് കാര്‍ഡ്/ മാര്‍ക്ക് ഷീറ്റ്
ജനന സര്‍ട്ടിഫിക്കറ്റ്
അഡ്രസ് രേഖ
ആധാര്‍ കാര്‍ഡ്
സ്‌കൂള്‍ ടിസി
വരുമാന സര്‍ട്ടിഫിക്കറ്റ്(ആവശ്യമെങ്കില്‍)
ഇഡബ്യുഎസ് സര്‍ട്ടിഫിക്കറ്റ്
അപാര്‍(APAAR)ഐഡി
മാതാപിതാക്കളുടെ ജോലി ട്രാന്‍ഫര്‍ സര്‍ട്ടിഫിക്കറ്റ്(ആവശ്യമെങ്കില്‍)
മാതാപിതാക്കളുടെ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്(ആവശ്യമെങ്കില്‍)

വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://kvsangathan.nic.in/


Share our post
Continue Reading

India

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: രാജ്യത്തെ പെട്രോളിനും ഡീസലിനും വില കൂടും. കേന്ദ്രസർക്കാർ എക്‌സൈസ് ഡ്യൂട്ടി രണ്ടു രൂപ വർധിപ്പിച്ചതാണ് വില വർധനയ്ക്ക് കാരണം. ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് ഏപ്രിൽ 8 മുതൽ വർധന പ്രാബല്യത്തിൽ വരും. എന്നാൽ വിലവർധനവ്‌ ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട്‌ ചെയ്‌തു. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടർന്ന് പെട്രോൾ, ഡീസൽ വിലയിൽ കുറവു വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ്‌ വിലകൂട്ടൽ ഉത്തരവ്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്‌. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിന്റേത് 10 രൂപയായും വർധിപ്പിച്ചതായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.


Share our post
Continue Reading

Breaking News

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി, വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

Published

on

Share our post

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്.


Share our post
Continue Reading

Trending

error: Content is protected !!