എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷ ആഗസ്റ്റ് 17 ശനിയാഴ്ച

കണ്ണൂര്‍: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡിക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ : 503/2023) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള ഒബ്ജക്ടീവ് ടൈപ്പ് ഒ.എം.ആര് പരീക്ഷ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ആഗസ്റ്റ് മാസം 17 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന് ടിക്കറ്റും കമ്മീഷന് അംഗീകരിച്ചിട്ടുള്ള അസ്സല് തിരിച്ചറിയല്‍ രേഖയുമായി ഉച്ചയ്ക്ക് 1.30 ന് മുന്‍പായി തന്നെ അനുവദിക്കപ്പെട്ടിട്ടുള്ള പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. വൈകി വരുന്നവരെ ഒരു കാരണവശാലും പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല എന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.